‘വേനലവധി ജൂൺ–ജൂലൈയിലേക്ക് മാറ്റിയാലോ?’, ‘മൺസൂൺ വെക്കേഷൻ’, സജീവമായി ചര്‍ച്ച
വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയാണ് സമൂഹമാധ്യമത്തിലൂടെ ഇക്കാര്യത്തില്‍ ചര്‍ച്ചയ്ക്കു തുടക്കമിട്ടിരിക്കുന്നത്

തിരുവനന്തപുരം: സ്‌കൂള്‍ അവധിക്കാലത്തിന്‍റെ സമയം മാറ്റാന്‍ ആലോചിച്ച് സര്‍ക്കാര്‍. ജൂണ്‍, ജൂലൈ മാസത്തിലേക്ക് അവധിക്കാലം മാറ്റുന്നതിനെക്കുറിച്ചാണ് ചര്‍ച്ച സജീവമാകുന്നത്. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയാണ് സമൂഹമാധ്യമത്തിലൂടെ ഇക്കാര്യത്തില്‍ ചര്‍ച്ചയ്ക്കു തുടക്കമിട്ടിരിക്കുന്നത്. നിലവില്‍ സ്‌കൂള്‍ അവധിക്കാലം ഏപ്രില്‍, മേയ് മാസങ്ങളിലാണ്. ഈ മാസങ്ങളില്‍ സംസ്ഥാനത്ത് കനത്ത ചൂട് അനുഭവപ്പെടുന്നത് കുട്ടികള്‍ക്ക് പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്നുണെന്നു മന്ത്രി വ്യക്തമാക്കുന്നു.
മണ്‍സൂണ്‍ കാലയളവായ ജൂണ്‍, ജൂലൈ മാസങ്ങളില്‍ കനത്ത മഴ കാരണം പലപ്പോഴും ക്ലാസുകള്‍ക്ക് അവധി നല്‍കേണ്ടി വരികയും പഠനം തടസ്സപ്പെടുകയും ചെയ്യാറുണ്ട്. ഈ സാഹചര്യത്തില്‍, സ്‌കൂള്‍ അവധിക്കാലം ഏപ്രില്‍, മേയ് മാസങ്ങളില്‍ നിന്നു മാറ്റി, കനത്ത മഴയുള്ള ജൂണ്‍, ജൂലൈ മാസങ്ങളിലേക്ക് ആക്കുന്നതിനെക്കുറിച്ച് ഒരു പൊതു ചര്‍ച്ചയ്ക്ക് തുടക്കം കുറിക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കുന്നു. ഇക്കാര്യത്തില്‍ പൊതുജനങ്ങളുളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
മഴക്കാലത്ത് ഒരുപാട് ബുദ്ധിമുട്ടുകളാണ് കുട്ടികളും രക്ഷിതാക്കളും നേരിടുന്നതെന്നു മന്ത്രി പറഞ്ഞു. കുട്ടികള്‍ മഴ നനഞ്ഞ് അസുഖങ്ങള്‍ ഉണ്ടാകുന്നുണ്ട്. പലപ്പോഴും ജില്ലാ കലക്ടര്‍മാര്‍ രാത്രി എപ്പോഴാണ് അവധി പ്രഖ്യാപിക്കുന്നതെന്ന് കാത്തിരിക്കേണ്ട സ്ഥിതിയുണ്ട്. മഴ രൂക്ഷമാകുമ്പോള്‍ സ്‌കൂളുകളിലാണ് താത്കാലിക ദുരിതാശ്വാസ കാംപുകള്‍ പ്രവര്‍ത്തിക്കുന്നത്. ജൂണ്‍, ജൂലൈ മാസത്തില്‍ ഇത്തരം പ്രശ്‌നങ്ങളാണ് നേരിടുന്നത്. അതു കണക്കിലെടുത്താണ് ഇത്തരത്തിലൊരു ചര്‍ച്ചയ്ക്കു മുന്‍കൈ എടുക്കുന്നത്.
എല്ലാവരുടെയും സമ്മതത്തോടെയാ മാത്രമേ അന്തിമ തീരുമാനമെടുക്കുകയുള്ളുവെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ദേശീയ പരീക്ഷകളെ ഉള്‍പ്പെടെ ഇതു ബാധിക്കുമെന്ന് വിദ്യാഭ്യാസ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കൊടുംചൂടുള്ള സമയത്ത് കുട്ടികള്‍ സ്‌കൂളില്‍ പോകുന്നതു സംബന്ധിച്ചും കുടിവെള്ളക്ഷാമം ഉള്‍പ്പെടെയുള്ള കാര്യങ്ങളും പരിഗണിക്കണമെന്നും ഇവര്‍ വ്യക്തമാക്കുന്നു.
What's Your Reaction?






