വിദ്യാര്‍ഥികളേ... പ്ലസ് വണ്‍ പൊതുപരീക്ഷയില്‍ മാറ്റം

Feb 20, 2025 - 13:19
Feb 20, 2025 - 13:20
 0  6
വിദ്യാര്‍ഥികളേ... പ്ലസ് വണ്‍ പൊതുപരീക്ഷയില്‍ മാറ്റം

തിരുവനന്തപുരം: പ്ലസ് വണ്‍ ഒന്നാംവര്‍ഷ പൊതുപരീക്ഷയില്‍ മാറ്റാം. ഹയർ സെക്കൻഡറി ഒന്നാം വർഷ പൊതു പരീക്ഷയിൽ മാർച്ച് 29നു നടത്താനിരുന്ന ഇം​ഗ്ലീഷ് പരീക്ഷയുടെ സമയം പുനഃക്രമീകരിച്ചു. ഉച്ചയ്ക്ക് ശേഷം നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷ രാവിലെ 9.30 മുതൽ 12.15 വരെയായി പുനഃക്രമീകരിച്ചാണ് സർക്കുലർ ഇറങ്ങിയത്.

പരീക്ഷാ സമയം പുനഃക്രമീകരിക്കണമെന്ന് അധ്യാപക സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. ഇംപ്രൂവ്മെന്‍റ് പരീക്ഷ എഴുതുന്ന രണ്ടാം വർഷ വിദ്യാർഥികൾ ഉൾപ്പെടെ കൂടുതൽ വിദ്യാർഥികൾ പരീക്ഷയെഴുതുന്നത് 29നാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow