തന്റെ നിലപാടുകൾ വിവാദമാക്കേണ്ട കാര്യമില്ല; ശശി തരൂർ
രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച പോസിറ്റീവായിരുന്നു

തിരുവനന്തപുരം: തന്റെ നിലപാടുകൾ വിവാദമാക്കേണ്ട കാര്യമില്ലെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എം പി. പ്രശ്നങ്ങളൊന്നുമില്ലെന്നും ശശി തരൂർ എംപി. വിവാദമുണ്ടാക്കാനല്ല ലേഖനമെഴുതിയത്. രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച ആവശ്യപ്പെട്ടത് താനാണെന്നും ശശി തരൂർ പറഞ്ഞു.
രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച പോസിറ്റീവായിരുന്നു. പല വിഷയങ്ങളും ചർച്ചയായി. എന്നാൽ പുറത്തു പറയില്ലെന്നും തരൂർ വ്യക്തമാക്കി. പരാതി പറയാന്‍ അല്ല രാഹുലിനെ കാണാന്‍ പോയതെന്നും ചില അഭിപ്രായങ്ങള്‍ പറഞ്ഞുവെന്നും തിരഞ്ഞെടുപ്പോ ചുമതലകളോ ചര്‍ച്ച ആയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
What's Your Reaction?






