കുവൈത്തിലേക്ക് വിസ നല്‍കാമെന്ന് വിശ്വസിപ്പിച്ചു, പണം തട്ടിയ യുവാവ് അറസ്റ്റില്‍

സമയം കഴിഞ്ഞിട്ടും വിസ ലഭിക്കാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് മനസിലായത്

May 19, 2025 - 17:32
May 19, 2025 - 17:45
 0  12
കുവൈത്തിലേക്ക് വിസ നല്‍കാമെന്ന് വിശ്വസിപ്പിച്ചു, പണം തട്ടിയ യുവാവ് അറസ്റ്റില്‍

തൊടുപുഴ: കുവൈത്തിലേക്ക് വിസ നൽകാമെന്നു പറ്റിച്ച് പണം തട്ടിയ യുവാവ് അറസ്റ്റില്‍. ആലപ്പുഴ കുമരങ്കരി ശാരീഭവനിൽ എസ്.ശരത് (35) ആണ് പിടിയിലാണ്. ഒന്‍പത് പേരില്‍നിന്നാണ് 15,50,000 രൂപയാണ് തട്ടിയത്. കുവൈത്തിലേക്കു വിസ നൽകാമെന്ന് പറഞ്ഞ് 2024 മാർച്ചിലാണ് തൊടുപുഴ സ്വദേശികളായ ശരത് കുമാർ, അക്ഷയ് കുമാർ എന്നിവരെ ഇയാൾ സമീപിച്ചത്.

ഇവരുടെ ഏഴ് സുഹൃത്തുക്കളിൽനിന്ന് പണം തട്ടി. സമയം കഴിഞ്ഞിട്ടും വിസ ലഭിക്കാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് മനസിലായത്. നേരത്തേ അബുദാബിയിൽ ജോലി ചെയ്തിരുന്ന ശരത് പിന്നീട് നാട്ടിലെത്തിയതാണ്. തട്ടിപ്പ് നടത്തിയ പണം ഉപയോഗിച്ച് വാഹനങ്ങൾ വാങ്ങിയെന്ന് പോലീസ് പറഞ്ഞു. 

What's Your Reaction?

like

dislike

love

funny

angry

sad

wow