എറണാകുളം - കായംകുളം റെയില്‍ പാതയിലെ പരമാവധി വേഗം 90 ല്‍ നിന്ന് 100 കിമീ ആയി ഉയര്‍ത്തി

Feb 20, 2025 - 12:15
 0  5
എറണാകുളം - കായംകുളം റെയില്‍ പാതയിലെ പരമാവധി വേഗം 90 ല്‍ നിന്ന് 100 കിമീ ആയി ഉയര്‍ത്തി

തിരുവനന്തപുരം: എറണാകുളം - കായംകുളം (കോട്ടയം വഴി) റെയില്‍ പാതയിലെ പരമാവധി വേഗം100 കിമീ ആക്കി ഉയര്‍ത്തി. 90 ല്‍ നിന്നാണ് 100 കിലോമീറ്ററായി ഉയര്‍ത്തിയത്. അതേസമയം, ഇരുദിശകളിലുമായി 23 സ്ഥലങ്ങളില്‍ 90 കിലോമീറ്റര്‍ വേഗനിയന്ത്രണം തുടരും.

വേഗം കൂട്ടിയതോടെ വന്ദേഭാരത്, ഹംസഫര്‍ ഉള്‍പ്പെടെ സ്‌റ്റോപ്പ് കുറവുള്ള ട്രെയിനുകള്‍ക്ക് ഗുണം ചെയ്യും. വിവിധ സെക്ഷനുകളില്‍ വേഗം കൂട്ടിയതിന് ആനുപാതികമായി ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം വരുത്താന്‍ റെയില്‍വെ തയാറാകണമെന്ന് യാത്രക്കാരുടെ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow