ഡൽഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത സത്യപ്രതിജ്ഞ ചെയ്തു
വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30ന് രാംലീല മൈതാനിയിൽ ആയിരുന്നു പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്

ഡൽഹി: ഡൽഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത സത്യപ്രതിജ്ഞ ചെയ്തു. ലെഫ്. ഗവര്‍ണര്‍ വി കെ സക്സേന സത്യവാചകം ചെല്ലിക്കൊടുത്തു. മുഖ്യമന്ത്രിക്ക് ഒപ്പം പർവേഷ് വർമ, ആഷിഷ് സൂദ്, മഞ്ചീന്ദർ സിങ്, രവീന്ദ്ര ഇന്ദാർജ് സിങ്, കപിൽ മിശ്ര, പങ്കജ് കുമാർ സിങ് എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30ന് രാംലീല മൈതാനിയിൽ ആയിരുന്നു പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ജെ പി നദ്ദ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രിമാര്‍, ഉപമുഖ്യമന്ത്രിമാര്‍, പ്രധാനപ്പെട്ട എന്‍ഡിഎ നേതാക്കള്‍, എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.
വലിയ ഉത്തരവാദിത്തമാണ് താൻ ഏറ്റെടുക്കുന്നത്. തന്റെ മുഖ്യമന്ത്രി സ്ഥാനം സ്ത്രീകൾക്ക് രാഷ്ട്രീയത്തിലേക്കുള്ള പ്രചോദനമാണെന്ന് രേഖ ഗുപ്ത പറഞ്ഞു.
What's Your Reaction?






