തെലങ്കാനയില്‍ ടണല്‍ തകര്‍ന്നു; 7 തൊഴിലാളികള്‍ കുടുങ്ങിയതായി സംശയം

ശ്രീശൈലം ഡാമിന്റെ പിന്നിലായുള്ള ടണലിന്റെ ഒരുഭാഗമാണ് തകര്‍ന്നത്

Feb 22, 2025 - 16:57
Feb 22, 2025 - 16:57
 0  9
തെലങ്കാനയില്‍ ടണല്‍ തകര്‍ന്നു; 7 തൊഴിലാളികള്‍ കുടുങ്ങിയതായി സംശയം

ഹൈദരാബാദ്: തെലങ്കാനയില്‍ നിര്‍മാണപ്രവൃത്തികള്‍ക്കിടെ തുരങ്കം തകര്‍ന്നു വൻ അപകടം. നിരവധി തൊഴിലാളികൾ ഇതിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. നാഗർകുർണൂൽ ജില്ലയിലെ അംറബാദിലാണ് തുരങ്കം സ്ഥിതി ചെയ്യുന്നത്. 

ശ്രീശൈലം ഡാമിന്റെ പിന്നിലായുള്ള ടണലിന്റെ ഒരുഭാഗമാണ് തകര്‍ന്നത്. അറ്റകുറ്റപണികള്‍ക്കായാണ് തൊഴിലാളികള്‍ ടണലില്‍ ഇറങ്ങിയത്. തുരങ്കത്തിന്റെ ഒരു ഭാഗത്ത് ചോര്‍ച്ച പരിഹരിക്കാനാണ് തൊഴിലാളികള്‍ അകത്തുകടന്നത്.

 തുരങ്കത്തിൽ 14 കിലോമീറ്ററോളാം ഉള്ളിലാണ് അപകടം നടന്നതെന്നാണ് വിവരം. അപകടം നടക്കുമ്പോൾ 50 ഓളം തൊഴിലാളികൾ ടണിലുണ്ടായിരുന്നതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. നിരവധി പേർ പുറത്തുവന്നു. ഏഴ് പേർ തുരങ്കത്തിൽ കുടുങ്ങി കിടക്കുന്നതായിട്ടാണ് വിവരം. 

What's Your Reaction?

like

dislike

love

funny

angry

sad

wow