മുട്ട അളവില്‍ കഴിക്കുന്നത് അല്‍ഷിമേഴ്സ്, ഡിമെന്‍ഷ്യ സാധ്യത കുറയ്ക്കും  

പ്രോട്ടീന്‍, അയേണ്‍, ഫോസ്ഫറസ്, സെലീനിയം, വിറ്റാമിന്‍ എ, ബി, ഡി, ഇ, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയവയൊക്കെ അടങ്ങിയതാണ് മുട്ട

Jul 31, 2025 - 21:25
Jul 31, 2025 - 21:26
 0  11
മുട്ട അളവില്‍ കഴിക്കുന്നത് അല്‍ഷിമേഴ്സ്, ഡിമെന്‍ഷ്യ സാധ്യത കുറയ്ക്കും  

ഴ്ചയില്‍ മിതമായ അളവില്‍ മുട്ട കഴിക്കുന്നത് അല്‍ഷിമേഴ്സ്, ഡിമെന്‍ഷ്യ വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് പുതിയൊരു പഠനം. പതിവായി മുട്ട കഴിക്കുന്ന പ്രായമായവരില്‍, മുട്ട കഴിക്കാത്തവരെ അപേക്ഷിച്ച് അല്‍ഷിമേഴ്സ് ഡിമെന്‍ഷ്യ വരാനുള്ള സാധ്യത 47% കുറവാണെന്നാണ് ദി ജേണല്‍ ഓഫ് ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച ഒരു ഗവേഷണ പഠനം പറയുന്നത്. പ്രോട്ടീന്‍, അയേണ്‍, ഫോസ്ഫറസ്, സെലീനിയം, വിറ്റാമിന്‍ എ, ബി, ഡി, ഇ, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയവയൊക്കെ അടങ്ങിയതാണ് മുട്ട. 

മുട്ടയില്‍ കാണപ്പെടുന്ന കോളിന്‍ ഓര്‍മ്മശക്തി കൂട്ടാനും തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാനും അല്‍ഷിമേഴ്സ് ഡിമെന്‍ഷ്യ വരാനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും. പ്രോട്ടീന്‍ സമ്പന്നമായ മുട്ട കഴിക്കുന്നത് പേശികളുടെ ആരോഗ്യത്തിനും ശരീരഭാരം കുറയ്ക്കാന്‍ ഡയറ്റ് ചെയ്യുന്നവര്‍ക്കും നല്ലതാണ്. മുട്ടയിലെ ഉയര്‍ന്ന പ്രോട്ടീന്‍ ഉള്ളടക്കം വിശപ്പ് കുറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും. 

മുട്ടയില്‍ അപൂരിത കൊഴുപ്പുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. വിറ്റാമിന്‍ ഡി അടങ്ങിയ മുട്ട കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. കണ്ണിന്റെ ആരോഗ്യത്തിന് ആവശ്യമായ രണ്ട് ശക്തമായ ആന്‍റി ഓക്‌സിഡന്റുകളായ ല്യൂട്ടിന്‍, സിയാക്‌സാന്തിന്‍ എന്നിവയാല്‍ സമ്പന്നമാണ് മുട്ട.

What's Your Reaction?

like

dislike

love

funny

angry

sad

wow