വി.എസ്. അച്യുതാനന്ദന്‍റെ വേര്‍പാടില്‍ അനുശോചിച്ച് നാളെ തലസ്ഥാനത്ത് വിപുലമായ സമ്മേളനം
വിവിധ രാഷ്ട്രീയപാര്‍ടി നേതാക്കള്‍, മത സാമുദായിക, സാംസ്‌കാരിക നേതാക്കള്‍ തുടങ്ങിയവര്‍ അനുശോചന സമ്മേളനത്തിൽ പങ്കെടുക്കും

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍റെ വേര്‍പാടില്‍ അനുശോചിച്ച് സി.പി.എം. സംസ്ഥാന കമ്മിറ്റി നാളെ (ഓഗസ്റ്റ് ഒന്ന്) വിപുലമായ അനുശോചന സമ്മേളനം സംഘടിപ്പിക്കും. നാളെ വൈകിട്ട് നാലിന് കനകക്കുന്നിലാണ് പരിപാടി. വിവിധ രാഷ്ട്രീയപാര്‍ടി നേതാക്കള്‍, മത സാമുദായിക, സാംസ്‌കാരിക നേതാക്കള്‍ തുടങ്ങിയവര്‍ അനുശോചന സമ്മേളനത്തിൽ പങ്കെടുക്കും.
മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കെ.പി.സി.സി. അധ്യക്ഷന്‍ അഡ്വ. സണ്ണി ജോസഫ്, കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി, വിവിധ രാഷ്ട്രീയപാര്‍ടി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കും.
കൂടാതെ, സിറോ മലങ്കര സഭ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ, ലത്തീന്‍സഭ തിരുവനന്തപുരം അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ, പാളയം ഇമാം ഡോ. വി.പി സുഹൈബ് മൗലവി, ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ മെത്രാപൊലീത്ത ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, കോഴിക്കോട് അതിരൂപത മെത്രാപ്പോലീത്ത ഡോ. വര്‍ഗീസ് ചക്കാലക്കല്‍, ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, ബിഷപ്പ് കമ്മീഷണറി പാസ്റ്ററല്‍ ബോര്‍ഡ് സെക്രട്ടറി ജെ. ജയരാജ്, ബിഷപ്പ് മാത്യുസ് മോര്‍ സില്‍വാനസ് (ബിലീവേഴ്‌സ് ചര്‍ച്ച്), തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
What's Your Reaction?






