10ാം തീയതി മുതല്‍ ഫോൺില്‍ കിട്ടുന്നില്ല, പരിശീലനത്തിനായി പോയ ജവാനെ ബറേലിയിൽ കാണാതായി
ബറേലിയിലേക്ക് പോകാൻ ഒന്‍പതിനാണ് ബാന്ദ്രയിൽനിന്ന് റാംനഗർ എക്സ്പ്രസ് ട്രെയിനിൽ കയറിയത്

ഗുരുവായൂർ: പരിശീലനത്തിനായി പോയ ജവാനെ ബറേലിയിൽ കാണാതായി. ഗുരുവായൂർ സ്വദേശി ഫർസീൻ ഗഫൂറിനെയാണ് കാണാതായത്. പുനെയിലെ ആർമി മെഡിക്കൽ കോളേജിലാണ് ജോലി ചെയ്തിരുന്നത്. പരിശീലനത്തിനായി ബറേലിയിലേക്ക് പോയെന്നാണ് കുടുംബം പറയുന്നത്. ബറേലിയിലേക്ക് പോകാൻ ഒന്‍പതിനാണ് ബാന്ദ്രയിൽനിന്ന് റാംനഗർ എക്സ്പ്രസ് ട്രെയിനിൽ കയറിയത്. 10–ാം തീയതിവരെ കുടുംബവുമായി ബന്ധപ്പെട്ടിരുന്നു. പിന്നീട്, ഫോണിൽ ബന്ധപ്പെടാനായില്ല.
ഗുരുവായൂർ എംഎൽഎയ്ക്ക് പരാതി നൽകിയതിന് പിന്നാലെ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും കുടുംബം പരാതി നൽകി. ‘ബറേലിയിലേക്ക് പരിശീലനത്തിനായി പോയതാണ് ഫർസീൻ. 10–ാം തീയതി രാത്രി മുതൽ ഫോണിൽ കിട്ടുന്നില്ല. ബറേലിക്ക് തൊട്ടടുത്തുള്ള സ്ഥലത്താണ് അവസാന ടവർ ലൊക്കേഷൻ കാണിച്ചത്. പരിശീലനത്തിനും എത്തിയില്ല. ഒറ്റയ്ക്കാണ് യാത്ര ചെയ്തത്. മൂന്ന് മാസം മുൻപാണ് അവസാനമായി നാട്ടിൽ വന്നത്. വിവാഹിതനാണ്’– ബന്ധു ഷഹീർ മാധ്യമങ്ങളോട് പറഞ്ഞു.
What's Your Reaction?






