സാമ്പത്തിക തട്ടിപ്പുകേസിൽ നടനും നിർമാതാവുമായ സൗബിൻ ഷാഹിർ അറസ്റ്റിൽ
നേരത്തെ സൗബിൻ ഷാഹിർ, പിതാവ് ബാബു ഷാഹിർ, ഷോൺ ആന്‍റണി എന്നിവരെ പോലീസ് ചോദ്യം ചെയ്തിരുന്നു

കൊച്ചി: സാമ്പത്തിക തട്ടിപ്പുകേസിൽ നടനും നിർമാതാവുമായ സൗബിൻ ഷാഹിർ അറസ്റ്റിൽ. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. നേരത്തെ സൗബിൻ ഷാഹിർ, പിതാവ് ബാബു ഷാഹിർ, ഷോൺ ആന്‍രണി എന്നിവരെ പോലീസ് ചോദ്യം ചെയ്തിരുന്നു. ബാബു ഷാഹിറിന്റെയും ഷോൺ ആന്‍റണിയുടെയും അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. എന്നാൽ, ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ളതിനാൽ മൂന്നുപേരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കും.
‘മഞ്ഞുമ്മല്‍ ബോയ്സ്’ സിനിമയുടെ ലാഭത്തിന്റെ 40% നൽകാമെന്നു കാണിച്ചു പ്രതികൾ ഏഴു കോടി രൂപ കൈപ്പറ്റിയെന്നും ലാഭവിഹിതമോ മുതല്‍മുടക്കോ നൽകാതെ വഞ്ചിച്ചെന്നുമാണ് അരൂർ സ്വദേശി സിറാജ് വലിയവീട്ടിൽ ഹമീദ് എന്നയാൾ പരാതി നൽകിയത്.
കോടതി നിർദേശപ്രകാരം, മരട് പോലീസ് അന്വേഷണം നടത്തുകയും സൗബിനും മറ്റുള്ളവർക്കുമെതിരെ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകുകയും ചെയ്തു. പ്രതികൾ ഗൂഢാലോചന നടത്തി പരാതിക്കാരനെ വഞ്ചിക്കുകയായിരുന്നെന്നായിരുന്നു പോലീസ് റിപ്പോർട്ട്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇതു തള്ളി. തുടർന്ന് അന്വേഷണം ശക്തിപ്പെടുത്തിയ പോലീസ് കഴിഞ്ഞ 20ന് മൂന്നു പേരെയും ചോദ്യം ചെയ്യലിനു വിളിച്ചിപ്പിരുന്നു.
What's Your Reaction?






