അസം ഖനന ദുരന്തം: കൽക്കരി ക്വാറിയിൽ നിന്ന് മറ്റൊരു തൊഴിലാളിയുടെ മൃതദേഹം കൂടി കണ്ടെത്തി

ബുധനാഴ്ചയായിരുന്നു ഖനിയിൽ നിന്ന് ആദ്യ മൃതദേഹം പുറത്തെടുത്തത്. ഇതുവരെ രണ്ട് മൃതദേഹങ്ങളാണ്  കണ്ടെടുത്തത്.

Jan 11, 2025 - 11:21
Jan 11, 2025 - 11:23
 0  7
അസം ഖനന ദുരന്തം: കൽക്കരി ക്വാറിയിൽ നിന്ന് മറ്റൊരു തൊഴിലാളിയുടെ മൃതദേഹം കൂടി കണ്ടെത്തി
ഫോട്ടോ കടപ്പാട്: AFP

ഗുവാഹത്തി: അസമിലെ ദിമ ഹസാവോ ജില്ലയിൽ കുടുങ്ങിയ ഖനിത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ ആറാം ദിവസത്തിലേക്ക് കടന്നപ്പോൾ ഖനിയിൽ കുടുങ്ങിയ മറ്റൊരു തൊഴിലാളിയുടെ മൃതദേഹം കൂടി രക്ഷാപ്രവർത്തനത്തിനിടെ ക്വാറിയിൽ നിന്ന് ശനിയാഴ്ച കണ്ടെടുത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു.

ബുധനാഴ്ചയായിരുന്നു ഖനിയിൽ നിന്ന് ആദ്യ മൃതദേഹം പുറത്തെടുത്തത്. ഇതുവരെ രണ്ട് മൃതദേഹങ്ങളാണ്  കണ്ടെടുത്തത്.

തിങ്കളാഴ്ച ഉമ്രാങ്‌സുവിലെ ഖനിയിൽ പെട്ടന്നുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് ക്വാറിയിൽ കുടുങ്ങിയ ഒമ്പത് തൊഴിലാളികളിലാണ് മരിച്ച രണ്ട് തൊഴിലാളികൾ ഉൾപ്പെടുന്നത്. 

ഇന്ന് രാവിലെ രക്ഷാപ്രവർത്തനം പുനരാരംഭിച്ചു. അചഞ്ചലമായ ദൃഢനിശ്ചയത്തോടെ രക്ഷാപ്രവർത്തനം തുടരുകയാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow