യു.എസില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ അജ്ഞാതന്‍ വെടിവെച്ചുകൊന്നു

ഹൈദരാബാദിൽ ബി.ഡി.എസ് (BDS) പഠനം പൂർത്തിയാക്കിയ ശേഷം 2023-ലാണ് ചന്ദ്രശേഖർ തുടർപഠനത്തിനായി യു.എസിലേക്ക് പോയത്

Oct 4, 2025 - 23:09
Oct 4, 2025 - 23:09
 0
യു.എസില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ അജ്ഞാതന്‍ വെടിവെച്ചുകൊന്നു

ഡാലസ് (യുഎസ്): യുഎസിലെ ഡാലസിൽ ഇന്ത്യൻ വിദ്യാർഥിയെ അജ്ഞാതൻ വെടിവെച്ചു കൊന്നു. ഹൈദരാബാദ് സ്വദേശിയായ ചന്ദ്രശേഖർ പോൾ (27) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി, ഇയാൾ ജോലി ചെയ്തിരുന്ന ഗ്യാസ് സ്റ്റേഷനിൽ വെച്ചായിരുന്നു കൊലപാതകം.

ഹൈദരാബാദിൽ ബി.ഡി.എസ് (BDS) പഠനം പൂർത്തിയാക്കിയ ശേഷം 2023-ലാണ് ചന്ദ്രശേഖർ തുടർപഠനത്തിനായി യു.എസിലേക്ക് പോയത്. ആറു മാസം മുമ്പ് ഡെന്റൽ പിജി കോഴ്സ് പൂർത്തിയാക്കിയിരുന്നു. മുഴുവൻ സമയ ജോലിക്കായി കാത്തിരിക്കുന്നതിനിടെയാണ് പാർട് ടൈമായി ഗ്യാസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്നത്.

ചന്ദ്രശേഖറിൻ്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാൻ കുടുംബം യു.എസ് അധികൃതരുടെ സഹായം തേടിയിരിക്കുകയാണ്. ബി.ആർ.എസ് എം.എൽ.എ സുധീർ റെഡ്ഡി, മുൻ മന്ത്രി ടി.ഹരീഷ് റാവു എന്നിവർ ചന്ദ്രശേഖറിൻ്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. മൃതദേഹം നാട്ടിലെത്തിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു.

What's Your Reaction?

like

dislike

love

funny

angry

sad

wow