രണ്ട് ദിവസത്തെ സന്ദര്‍ശനം; പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും ബീഹാറിലേക്ക്
പഹൽഗാം ഭീകരാക്രമണത്തിന് ശേഷം രണ്ടാം തവണയാണ് മോദി ബീഹാർ സന്ദർശിക്കുന്നത്

ന്യൂഡല്‍ഹി: രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും ബീഹാറിലേക്ക്. ഈ മാസം 29 ന് മോദി ബീഹാറിലെത്തും. പറ്റ്നയിൽ ജയ് പ്രകാശ് നാരായൺ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ ഉദ്ഘാടനം ചെയ്യും. 30ന് നടക്കുന്ന പൊതുജനസമ്മേളനത്തിലും മോദി പങ്കെടുക്കും. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം രണ്ടാം തവണയാണ് മോദി ബീഹാർ സന്ദർശിക്കുന്നത്.
ഭീകരാക്രമണം നടന്നതിന് പിന്നാലെ 24 ന് പറ്റ്നയിലെ പരിപാടിയിൽ പങ്കെടുക്കവേയാണ് മോദി പാകിസ്ഥാന് ശക്തമായ തിരിച്ചടി നൽകുമെന്ന് പ്രഖ്യാപിച്ചത്. ഈ വർഷം അവസാനമാണ് ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക.
What's Your Reaction?






