റഷ്യയില്‍ 50 പേരുമായി യാത്രാവിമാനം തകര്‍ന്നുവീണു; അപകടം ലാന്‍ഡ് ചെയ്യുന്നതിന് തൊട്ടുമുന്‍പ്

അമുർ മേഖലയിലെ ടിൻഡയിലേക്കായിരുന്നു വിമാനത്തിന്റെ യാത്രയെന്നാണ് വിവരം

Jul 24, 2025 - 14:47
Jul 24, 2025 - 14:47
 0  14
റഷ്യയില്‍ 50 പേരുമായി യാത്രാവിമാനം തകര്‍ന്നുവീണു; അപകടം ലാന്‍ഡ് ചെയ്യുന്നതിന് തൊട്ടുമുന്‍പ്

മോസ്കോ: റഷ്യയിൽ 50 പേരുമായി വിമാനം തകര്‍ന്നുവീണു. അമുർ മേഖലയിലെ ചൈനീസ് അതിർത്തിക്കു സമീപമാണ് എൻ-24 അംഗാര എയർലൈൻസിന്റെ വിമാനം തകർന്നുവീണത്. ഇതിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായാണ് വിവരം. വിമാനത്തിൽ അഞ്ച് കുട്ടികളടക്കം 43 യാത്രക്കാരും ആറ് ജീവനക്കാരും ഉണ്ടായിരുന്നെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട്.

സൈബീരിയ ആസ്ഥാനമായ എയർലൈൻ കമ്പനിയാണ് അംഗാര. അമുർ മേഖലയിലെ ടിൻഡയിലേക്കായിരുന്നു വിമാനത്തിന്റെ യാത്രയെന്നാണ് വിവരം. ലാൻഡ് ചെയ്യുന്നതിന് ഏതാനും മിനിറ്റുകൾക്ക് മുൻപ് എയർ ട്രാഫിക് കൺട്രോളുമായുള്ള ബന്ധം നിലച്ചു. റഡാറിൽനിന്ന് വിമാനം അപ്രത്യക്ഷമാകുകയും ചെയ്തു. തൊട്ടുപിന്നാലെ വിമാനത്തിനായി തെരച്ചിൽ ആരംഭിച്ചിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow