യുവതി ദുരൂഹസാഹചര്യത്തില്‍ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍; ഭര്‍ത്താവ് കസ്റ്റഡിയില്‍

കുഞ്ഞിന്റെ കരച്ചിൽ കേട്ടുണർന്നപ്പോഴാണ് താഴെ വീണുകിടക്കുന്ന നേഹയെ കണ്ടത്

Jul 24, 2025 - 17:06
Jul 24, 2025 - 17:07
 0  16
യുവതി ദുരൂഹസാഹചര്യത്തില്‍ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍; ഭര്‍ത്താവ് കസ്റ്റഡിയില്‍

ആലത്തൂർ: ഭർതൃഗൃഹത്തിൽ  യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. തോണിപ്പാടം കല്ലിങ്കൽ വീട്ടിൽ പ്രദീപിന്റെ ഭാര്യ നേഹ (24) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി 12.30 നാണ് കട്ടിലിൽനിന്നു താഴെ വീണുകിടക്കുന്ന നിലയിൽ നേഹയെ കണ്ടത്.

രാത്രി 10ന് നേഹയും ഭർത്താവും രണ്ടര വയസുള്ള മകൾ അലൈനയുമായി മുറിയിൽ ഉറങ്ങാൻ കിടന്നിരുന്നു. കുഞ്ഞിന്റെ കരച്ചിൽ കേട്ടുണർന്നപ്പോഴാണ് താഴെ വീണുകിടക്കുന്ന നേഹയെ കണ്ടത്. കണ്ണമ്പ്ര കാരപ്പൊറ്റ സ്വദേശിനിയാണ് മരിച്ച നേഹ. ബന്ധുക്കളുടെ പരാതിയെ തുടർന്ന് ഭർത്താവ് പ്രദീപിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow