കത്തുന്ന വേനൽ, കുട്ടികളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം: നിർജ്ജലീകരണവും സൂര്യാഘാതവും തടയാൻ ഇതാ ചില നിർദ്ദേശങ്ങൾ

ചെറിയ കുട്ടികൾക്ക് ഇടയ്ക്കിടയ്ക്ക് മുലപ്പാലും വെള്ളവും നൽകുന്നത് ഉറപ്പാക്കുക

Feb 22, 2026 - 20:56
Feb 22, 2026 - 20:57
 0
കത്തുന്ന വേനൽ, കുട്ടികളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം: നിർജ്ജലീകരണവും സൂര്യാഘാതവും തടയാൻ ഇതാ ചില നിർദ്ദേശങ്ങൾ

വേനൽക്കാലത്ത് മുതിർന്നവരേക്കാൾ വേഗത്തിൽ കുട്ടികളെ ആരോഗ്യപ്രശ്നങ്ങൾ ബാധിക്കാൻ സാധ്യതയുണ്ട്. അതിനാൽ കുട്ടികളുടെ ഭക്ഷണത്തിലും വസ്ത്രത്തിലും യാത്രകളിലും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കുന്നു.

വെറും വെള്ളം കുടിക്കാൻ മടിക്കുന്ന കുട്ടികൾക്ക് കരിക്ക്, സംഭാരം, നാരങ്ങാവെള്ളം എന്നിവ നൽകാം. ജലാംശം കൂടുതലുള്ള പഴവർഗ്ഗങ്ങൾ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് ശരീരത്തിലെ ഈർപ്പം നിലനിർത്താൻ സഹായിക്കും. ചെറിയ കുട്ടികൾക്ക് ഇടയ്ക്കിടയ്ക്ക് മുലപ്പാലും വെള്ളവും നൽകുന്നത് ഉറപ്പാക്കുക. പെട്ടെന്ന് തിരിച്ചെത്താം എന്നുകരുതി കുട്ടികളെ വാഹനത്തിനുള്ളിലിരുത്തി പുറത്തുപോകുന്നത് വലിയ അപകടത്തിന് കാരണമാകും. ചൂടുകാലത്ത് വാഹനത്തിനുള്ളിലെ താപനില അതിവേഗം വർദ്ധിക്കുകയും ഇത് നിർജ്ജലീകരണം മുതൽ മരണം വരെ സംഭവിക്കാവുന്ന 'ഹീറ്റ് സ്ട്രോക്കിന്' കാരണമാവുകയും ചെയ്യും.

രാവിലെ 11 മുതൽ വൈകിട്ട് 4 വരെയുള്ള സമയത്ത് കുട്ടികളുമൊത്തുള്ള യാത്രകൾ പരമാവധി ഒഴിവാക്കുക. അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിപ്പിക്കുന്നത് ശരീരത്തിന് തണുപ്പ് നൽകും. ശരീരം തണുപ്പിക്കാൻ ദിവസവും രണ്ടോ മൂന്നോ തവണ കുളിപ്പിക്കുന്നത് നല്ലതാണ്.

വീടിനുള്ളിൽ വായുസഞ്ചാരം ഉറപ്പാക്കാൻ രാവിലെയും വൈകിട്ടും ജനലുകൾ തുറന്നിടുക. കഠിനമായ വ്യായാമങ്ങൾ ഒഴിവാക്കി രാവിലെയോ വൈകിട്ടോ മാത്രം കുട്ടികളെ നടത്താൻ കൊണ്ടുപോകുക. കുട്ടികളിൽ അമിതമായ തളർച്ചയോ മറ്റ് അസ്വസ്ഥതകളോ കണ്ടാൽ ഉടനടി തണലത്തേക്ക് മാറ്റുകയും വെള്ളം നൽകുകയും ചെയ്യുക. ആവശ്യമെങ്കിൽ വിദഗ്ധ ചികിത്സ തേടാൻ മടിക്കരുത്.

What's Your Reaction?

like

dislike

love

funny

angry

sad

wow