പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്; മാർച്ച് ആറിന് കൊച്ചിയിലെത്തും

തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള എൻ.ഡി.എയുടെ പ്രകടന പത്രിക കൊച്ചിയിൽ വെച്ച് പ്രധാനമന്ത്രി പുറത്തിറക്കും

Feb 23, 2026 - 17:23
Feb 23, 2026 - 17:23
 0
പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്; മാർച്ച് ആറിന് കൊച്ചിയിലെത്തും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത മാസം വീണ്ടും കേരളം സന്ദർശിക്കും. മാർച്ച് 6-ന് കൊച്ചിയിലെത്തുന്ന അദ്ദേഹം എൻ.ഡി.എയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കുമെന്നാണ് വിവരം.

തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള എൻ.ഡി.എയുടെ പ്രകടന പത്രിക കൊച്ചിയിൽ വെച്ച് പ്രധാനമന്ത്രി പുറത്തിറക്കും. സന്ദർശന വേളയിൽ വിവിധ സാമുദായിക നേതാക്കളുമായി പ്രധാനമന്ത്രി ചർച്ച നടത്താൻ സാധ്യതയുണ്ടെന്ന് രാഷ്ട്രീയ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഇത് കേരളത്തിലെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് നീക്കങ്ങളിൽ നിർണ്ണായകമാകും.

കഴിഞ്ഞ ജനുവരി 23-ന് പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തിയിരുന്നു. തിരുവനന്തപുരം കോർപ്പറേഷനിൽ ബി.ജെ.പി അധികാരത്തിലെത്തിയാൽ 45 ദിവസത്തിനകം പ്രധാനമന്ത്രിയെ എത്തിക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നൽകിയ ഉറപ്പിന് പിന്നാലെയായിരുന്നു ആ സന്ദർശനം. ഇതിന് തൊട്ടുപിന്നാലെയാണ് ഇപ്പോൾ വീണ്ടും അദ്ദേഹം കേരളത്തിലേക്ക് എത്തുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow