ഓച്ചിറയില്‍ ജീപ്പും കെ.എസ്.ആര്‍.ടി.സി. ബസും കൂട്ടിയിടിച്ച് മൂന്ന് മരണം
ചേർത്തലയിലേക്ക് പോയ ബസും എതിർദിശയിൽ നിന്ന് വന്ന് ജീപ്പും ആണ് കൂട്ടിയിടിച്ചത്

കൊല്ലം: കൊല്ലം ഓച്ചിറ വലിയകുളങ്ങരയിൽ വാഹനാപകടത്തിൽ മൂന്ന് മരണം. ജീപ്പും കെ.എസ്.ആര്‍.ടി.സി. ഫാസ്റ്റ് പാസഞ്ചറും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ജീപ്പ് പൂർണമായും തകർന്നു. ചേർത്തലയിലേക്ക് പോയ ബസും എതിർദിശയിൽ നിന്ന് വന്ന് ജീപ്പും ആണ് കൂട്ടിയിടിച്ചത്. തേവലക്കര സ്വദേശികളായ പ്രിൻസ് തോമസും രണ്ട് മക്കളുമാണ് മരിച്ചത്.
തേവലക്കര സ്വദേശി പ്രിൻസ് തോമസും കുടുംബവും സഞ്ചരിച്ച ഥാർ ജീപ്പാണ് ബസുമായി കൂട്ടിയിടിച്ചത്. അഞ്ച് പേരാണ് ജീപ്പിൽ ഉണ്ടായിരുന്നത്. പ്രിൻസും മക്കളായ അതുൽ, അൽക്ക എന്നിവരാണ് മരിച്ചത്. പ്രിൻസിന്‍റെ ഭാര്യ ബിന്ദ്യ സൂസൻ വർഗീസും മറ്റൊരു മകൾ ഐശ്വര്യയും പരിക്കുകളോടെ ചികിത്സയിലാണ്.
അതേസമയം, കണ്ണൂർ മാതമംഗലം പെരുന്തട്ടയിൽ ബൈക്ക് അപകടത്തിൽ രണ്ട് കാൽനട യാത്രികർ മരിച്ചു. എരമം സ്വദേശി വിജയൻ (50), രതിഷ് (40) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. പരിക്കേറ്റ ബൈക്ക് യാത്രികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
What's Your Reaction?






