ബി.ജെ.പി സ്ഥാനാര്‍ഥി പട്ടിക: പത്മജ തൃശൂരിലേക്കും ശോഭ സുരേന്ദ്രൻ പാലക്കാടേക്കും? മത്സരിക്കാൻ തയ്യാറെന്ന് പത്മജ

ബിജെപി സംസ്ഥാന-ദേശീയ നേതൃത്വങ്ങൾ ഇരുവർക്കും ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയതായാണ് റിപ്പോർട്ടുകൾ

Feb 23, 2026 - 14:17
Feb 23, 2026 - 14:17
 0
ബി.ജെ.പി സ്ഥാനാര്‍ഥി പട്ടിക: പത്മജ തൃശൂരിലേക്കും ശോഭ സുരേന്ദ്രൻ പാലക്കാടേക്കും? മത്സരിക്കാൻ തയ്യാറെന്ന് പത്മജ

തിരുവനന്തപുരം: വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പത്മജ വേണുഗോപാൽ തൃശൂരിലും ശോഭാ സുരേന്ദ്രൻ പാലക്കാടും ബി.ജെ.പി സ്ഥാനാർത്ഥികളായേക്കുമെന്ന് സൂചന. ബി.ജെ.പി സംസ്ഥാന-ദേശീയ നേതൃത്വങ്ങൾ ഇരുവർക്കും ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയതായാണ് റിപ്പോർട്ടുകൾ.

തൃശൂർ മണ്ഡലത്തിൽ മത്സരിക്കാൻ പാർട്ടി ആവശ്യപ്പെട്ടാൽ അത് സന്തോഷത്തോടെ സ്വീകരിക്കുമെന്ന് പത്മജ വേണുഗോപാൽ പ്രതികരിച്ചു. കെ. കരുണാകരന്റെ മകളായ പത്മജയുടെ സാന്നിധ്യം തൃശൂരിൽ വലിയ രാഷ്ട്രീയ ചലനങ്ങൾ ഉണ്ടാക്കുമെന്നാണ് ബിജെപി വിലയിരുത്തൽ. പാലക്കാട് മണ്ഡലത്തിൽ ശക്തമായ പോരാട്ടം കാഴ്ചവെക്കാൻ ശോഭാ സുരേന്ദ്രനെ ഇറക്കാനാണ് നേതൃത്വത്തിന്റെ നീക്കം.

What's Your Reaction?

like

dislike

love

funny

angry

sad

wow