ഇനി ഔദ്യോഗികമായി 'കേരളം'; പേര് മാറ്റാനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
രണഘടനയുടെ അനുച്ഛേദം 3 പ്രകാരം സംസ്ഥാനത്തിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് 2024 ജൂണിൽ കേരള നിയമസഭ ഐകകണ്ഠേന പ്രമേയം പാസ്സാക്കിയിരുന്നു
ന്യൂഡൽഹി: ഭരണഘടനയുടെ ഒന്നാം പട്ടികയിൽ സംസ്ഥാനത്തിന്റെ പേര് 'കേരള' (Kerala) എന്നതിൽ നിന്നും 'കേരളം' (Keralam) എന്നാക്കി മാറ്റാനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. പ്രധാനമന്ത്രിയുടെ പുതിയ ഓഫീസായ ‘സേവാ തീർത്ഥി’ൽ ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത്. ഭ
രണഘടനയുടെ അനുച്ഛേദം 3 പ്രകാരം സംസ്ഥാനത്തിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് 2024 ജൂണിൽ കേരള നിയമസഭ ഐകകണ്ഠേന പ്രമേയം പാസ്സാക്കിയിരുന്നു. ഭരണഘടനയുടെ എട്ടാം പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ ഭാഷകളിലും സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്ന് തന്നെ രേഖപ്പെടുത്തണമെന്ന ആവശ്യവും കേന്ദ്രം അംഗീകരിച്ചു. നേരത്തെ 2023 ഓഗസ്റ്റിലും സമാനമായ പ്രമേയം നിയമസഭ പാസ്സാക്കിയിരുന്നുവെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ കേന്ദ്രം അത് മടക്കിയിരുന്നു.
ഒന്നാം പട്ടികയിലും എട്ടാം പട്ടികയിലും ഭേദഗതി വരുത്തുന്നതിലെ നിയമവശങ്ങൾ ചൂണ്ടിക്കാട്ടിയതിനെത്തുടർന്ന് പരിഷ്കരിച്ച പ്രമേയമാണ് സംസ്ഥാനം വീണ്ടും കേന്ദ്രത്തിന് അയച്ചത്. ഇതോടെ മലയാളികളുടെ ദീർഘകാലമായുള്ള ആഗ്രഹം സഫലമാവുകയാണ്. കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതോടെ വരാനിരിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ ഇതിനായുള്ള ഭരണഘടനാ ഭേദഗതി ബില്ല് അവതരിപ്പിക്കും.
What's Your Reaction?