ഡൽഹിയിൽ നിന്ന് കാണാതായ മലയാളി വിദ്യാർഥിനിയെ കണ്ടെത്തി
ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് കാണാതായ മലയാളി വിദ്യാർഥിനിയെ കണ്ടെത്തി. തിരുവനന്തപുരം പൂന്തുറ സ്വദേശിനിയായ 23-കാരി സഫിയ അയ്യൂബിനെയാണ് സുരക്ഷിതയായി കണ്ടെത്തിയത്.
ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലയിൽ ഇന്റർനാഷണൽ റിലേഷൻസ് (വെസ്റ്റ് ഏഷ്യൻ സ്റ്റഡീസ്) രണ്ടാം വർഷ എംഎ വിദ്യാർഥിനിയാണ് സഫിയ. ഇന്നലെ രാത്രി 11.30 മുതൽ സഫിയയെ കാണാതായതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
മരുന്ന് വാങ്ങാനായി ഒഖ്ല ഹെഡിലെ താമസസ്ഥലത്ത് നിന്ന് പുറത്തുപോയ സഫിയ തിരിച്ചെത്താതിരുന്നതോടെയാണ് പരാതി നൽകിയത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ വിദ്യാർഥിനിയെ കണ്ടെത്തുകയായിരുന്നു.
What's Your Reaction?



