‘ഹര ഹര മഹാദേവ’ എന്ന് ചൊല്ലൂ, ബഹളം വെച്ച് മദ്യപിച്ചെത്തി യാത്രക്കാരന്‍, സംഭവം ഡല്‍ഹി - കൊല്‍ക്കത്ത വിമാനത്തില്‍

വിമാനം പറന്നുയർന്നതിനുപിന്നാലെ ഇയാൾ ശീതളപാനീയത്തിന്റെ ഒരു കുപ്പി ഒളിപ്പിക്കുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടു

Sep 3, 2025 - 13:15
Sep 3, 2025 - 13:15
 0
‘ഹര ഹര മഹാദേവ’ എന്ന് ചൊല്ലൂ, ബഹളം വെച്ച് മദ്യപിച്ചെത്തി യാത്രക്കാരന്‍, സംഭവം ഡല്‍ഹി - കൊല്‍ക്കത്ത വിമാനത്തില്‍

ന്യൂഡൽഹി: വിമാനത്തില്‍ മദ്യപിച്ചെത്തി ബഹളം ഉണ്ടായ യാത്രക്കാരനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. ഡൽഹിയിൽനിന്ന് കൊൽക്കത്തയിലേക്കുള്ള ഇൻഡിഗോ 6ഇ6571 വിമാനത്തിലാണ് യാത്രക്കാരന്‍ മദ്യപിച്ചെത്തി ബഹളം ഉണ്ടാക്കിയത്. ഇന്നലെയായിരുന്നു സംഭവം. വ്യോമയാന പ്രോട്ടോക്കോൾ അനുസരിക്കാത്ത യാത്രക്കാരനെ കൊൽക്കത്തയിൽ എത്തിയതിനുപിന്നാലെയാണ് സുരക്ഷാ ഉദ്യോഗസ്ഥർക്കു കൈമാറിയതെന്ന് ഇൻഡിഗോ അറിയിച്ചു. 

ക്യാബിൻ ക്രൂവിനോടും സഹ യാത്രികരോടും ഇയാൾ മോശമായി പെരുമാറി. 31ഡി സീറ്റിലിരുന്ന യാത്രക്കാരൻ മദ്യപിച്ചിരുന്നു. ഇയാൾ വിമാനത്തിൽ കയറിയതിനുപിന്നാലെ ‘ഹര ഹര മഹാദേവ’ എന്നു ചൊല്ലാൻ ആവശ്യപ്പെട്ട് ബഹളം വയ്ക്കുകയും സഹയാത്രികരോടും ജീവനക്കാരോടും അഭിഭാഷകനായ ഇയാൾ തർക്കിക്കുകയും ചെയ്തു. വിമാനം പറന്നുയർന്നതിനുപിന്നാലെ ഇയാൾ ശീതളപാനീയത്തിന്റെ ഒരു കുപ്പി ഒളിപ്പിക്കുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടു. 

മദ്യം മണക്കുന്ന ഇയാളെ ജീവനക്കാർ ചോദ്യംചെയ്തതോടെ ആ കുപ്പിയിൽനിന്ന് ഇയാൾ പെട്ടെന്ന് കുടിച്ചു. ഇതോടെ കൊൽക്കത്തയിൽ വിമാനം ഇറങ്ങിയതിനു പിന്നാലെ ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥർക്കു കൈമാറുകയായിരുന്നു. അതേസമയം, ഹര ഹര മഹാദേവ എന്ന ചോല്ലി ജീവനക്കാരെ അഭിവാദ്യം ചെയ്തതേയുള്ളൂവെന്നാണ് യാത്രക്കാരന്റെ നിലപാട്. മതപരമായ ഉദ്ദേശ്യം ഇല്ലായിരുന്നുവെന്നും യാത്രയ്ക്കിടയിൽ മദ്യപിച്ചിരുന്നില്ലെന്നും ഇയാൾ പറയുന്നു. 

What's Your Reaction?

like

dislike

love

funny

angry

sad

wow