ആഗോള അയ്യപ്പ സംഗമം രാഷ്ട്രീയ കാപട്യമെന്ന് വി ഡി സതീശൻ

ദേവസ്വം ബോര്‍ഡിനെ മുന്നില്‍ നിന്ന് സര്‍ക്കാര്‍ തന്നെയാണ് പരിപാടി നടത്തുന്നത്

Sep 3, 2025 - 13:11
Sep 3, 2025 - 13:11
 0
ആഗോള അയ്യപ്പ സംഗമം രാഷ്ട്രീയ കാപട്യമെന്ന് വി ഡി സതീശൻ
തിരുവനന്തപുരം: ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടക്കുന്ന ആഗോള അയ്യപ്പ സംഗമം രാഷ്ട്രീയ കാപട‍്യമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ആ​ഗോള അയ്യപ്പ സം​ഗമത്തിന് യുഡിഎഫ് സഹകരിക്കില്ലെന്നും സർക്കാർ അയ്യപ്പ ഭക്തരെ പരിഹസിക്കുകയാണെന്ന് വി ഡി സതീശൻ പറഞ്ഞു.
 
അയ്യപ്പ സംഗമം നടത്തുന്നതിലൂടെ ശബരിമലയുടെ പേരിൽ രാഷ്ട്രീയ മുതലെടുപ്പിനാണ് സർക്കാർ ശ്രമിക്കുന്നതെന്നും വി ഡി സതീശൻ പറഞ്ഞു. തിരഞ്ഞെടുപ്പ് അടുക്കുന്ന സമയത്ത് സർക്കാർ നടത്തുന്ന ഈ പരിപാടിയിൽ കോൺഗ്രസ് പങ്കെടുക്കില്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി.
 
ദേവസ്വം ബോര്‍ഡിനെ മുന്നില്‍ നിന്ന് സര്‍ക്കാര്‍ തന്നെയാണ് പരിപാടി നടത്തുന്നത്. എൽഡിഎഫ് അധികാരത്തിലെത്തിയ ശേഷം ശബരിമല തീർഥാടനം പ്രതിസന്ധിയിലാണെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം ആഗോള അയപ്പ സംഗമം യുഡിഎഫ് ബഹിഷ്കരിക്കില്ലെന്നും ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി നൽകിയശേഷം ക്ഷണിച്ചാൽ അപ്പോള്‍ നിലപാട് പറയുമെന്നും വി ഡി സതീശൻ വ്യക്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow