ഡിസംബറിൽ ബംഗ്ലദേശിലേക്ക് മടങ്ങും; കോടതിയിൽ കീഴടങ്ങുമെന്ന് ഷെയ്ഖ് ഹസീന

Jul 10, 2026 - 15:50
Jul 10, 2026 - 15:50
 0
ഡിസംബറിൽ ബംഗ്ലദേശിലേക്ക് മടങ്ങും; കോടതിയിൽ കീഴടങ്ങുമെന്ന് ഷെയ്ഖ് ഹസീന

ന്യൂഡൽഹി∙ ഇന്ത്യയിൽ അഭയം തേടിയ ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഈ വർഷം ഡിസംബറോടെ ബംഗ്ലദേശിലേക്ക് മടങ്ങുമെന്ന് പ്രഖ്യാപിച്ചു. വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് 78-കാരിയായ ഹസീന ഇക്കാര്യം അറിയിച്ചത്. തനിക്കും പാർട്ടിയിലെ മുതിർന്ന നേതാക്കൾക്കും വധശിക്ഷ വിധിച്ചിട്ടുണ്ടെങ്കിലും നാട്ടിലെത്തി സ്വമേധയാ കോടതിയിൽ കീഴടങ്ങാനാണ് തീരുമാനമെന്നും അവർ പറഞ്ഞു.

2024ലെ വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് ഇന്ത്യയിലേക്ക് അഭയം തേടിയ ഹസീന, തനിക്കെതിരായ എല്ലാ ആരോപണങ്ങളും നിഷേധിച്ചു. ബംഗ്ലദേശ് കോടതി വിധിച്ച ശിക്ഷയ്ക്കെതിരെയും നിയമപരമായി പോരാടുമെന്നും അവർ വ്യക്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow