'ഇറാനിലെ എല്ലാ നേതാക്കളെയും ഒറ്റവെടിക്ക് ഇല്ലാതാക്കാം'; ഖമനയിയുടെ സംസ്കാരച്ചടങ്ങുകൾക്കിടെ ട്രംപിന്റെ വിവാദ പരാമർശം

Jul 5, 2026 - 14:19
Jul 5, 2026 - 14:19
 0
'ഇറാനിലെ എല്ലാ നേതാക്കളെയും ഒറ്റവെടിക്ക് ഇല്ലാതാക്കാം'; ഖമനയിയുടെ സംസ്കാരച്ചടങ്ങുകൾക്കിടെ ട്രംപിന്റെ വിവാദ പരാമർശം

വാഷിങ്ടൻ: ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ സംസ്കാരച്ചടങ്ങുകൾ പുരോഗമിക്കുന്നതിനിടെ പ്രകോപനപരമായ പരാമർശവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനിൽ അവശേഷിക്കുന്ന എല്ലാ നേതാക്കളെയും ഒറ്റവെടിക്ക് ഇല്ലാതാക്കാൻ അമേരിക്കയ്ക്ക് കഴിയുമെന്ന് ട്രംപ് പറഞ്ഞു. എന്നാൽ അങ്ങനെ ചെയ്താൽ പിന്നീട് ചർച്ച നടത്താൻ ആരും അവശേഷിക്കില്ലെന്നതിനാൽ അത്തരം നടപടി സ്വീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഖമനയിയുടെ സംസ്കാരച്ചടങ്ങുകളുമായി ബന്ധപ്പെട്ട് ഒരാഴ്ചത്തേക്ക് ഇരുരാജ്യങ്ങളും ചർച്ചകൾ നിർത്തിവയ്ക്കാനും ഈ കാലയളവിൽ പരസ്പരം ആക്രമണം നടത്താതിരിക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു.

അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിനമായ ജൂലൈ 4-നാണ് ഖമനയിയുടെ സംസ്കാരച്ചടങ്ങുകൾ ഇറാനിൽ ആരംഭിച്ചത്. ചടങ്ങുകളിൽ പങ്കെടുക്കാൻ ദശലക്ഷക്കണക്കിന് ആളുകളാണ് വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയത്.

സംസ്കാരച്ചടങ്ങിൽ വിലപിക്കുന്ന ഇറാൻ പൗരന്മാരെയും ട്രംപ് പരിഹസിച്ചു. അത് വ്യാജ കണ്ണീരാണെന്നും ജനങ്ങൾ യഥാർത്ഥത്തിൽ ഖമനയിയെ വെറുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി മൗണ്ട് റഷ്‌മോറിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കവെയാണ് ട്രംപ് ഈ പരാമർശങ്ങൾ നടത്തിയത്. സംസ്കാരച്ചടങ്ങുകൾക്ക് ആദരസൂചകമായി അമേരിക്ക ഒരാഴ്ചത്തെ ഇടവേള നൽകിയതാണെന്നും അതാണ് തങ്ങൾ നല്ലവരാണെന്നതിന്റെ തെളിവെന്നും ട്രംപ് പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow