'പഹല്‍ഗാം ഭീകരാക്രമണത്തിന് തക്ക മറുപടി നല്‍കും; അതിര്‍ത്തി സംരക്ഷണം എന്‍റെ ഉത്തരവാദിത്തം' 

അതിര്‍ത്തി സംരക്ഷണം പ്രതിരോധ മന്ത്രിയായ തന്റെ ഉത്തരവാദിത്വമാണെന്നും മറുപടി നല്‍കേണ്ടതും താനാണെന്നും രാജ്‌നാഥ് സിങ്

May 4, 2025 - 22:50
May 4, 2025 - 22:50
 0  14
'പഹല്‍ഗാം ഭീകരാക്രമണത്തിന് തക്ക മറുപടി നല്‍കും; അതിര്‍ത്തി സംരക്ഷണം എന്‍റെ ഉത്തരവാദിത്തം' 

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് തക്ക മറുപടി നല്‍കുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. അതിര്‍ത്തി കാക്കുന്ന സൈനികര്‍ക്ക് പൂര്‍ണപിന്തുണയെന്നും പ്രതിരോധമന്ത്രി പറഞ്ഞു. അതിര്‍ത്തി സംരക്ഷണം പ്രതിരോധ മന്ത്രിയായ തന്റെ ഉത്തരവാദിത്വമാണ് . മറുപടി നല്‍കേണ്ടതും താനാണെന്നും രാജ്‌നാഥ് സിങ് വ്യക്തമാക്കി. ഡൽഹിയിൽ നടന്ന സംസ്കൃതി ജാഗരൺ മഹോത്സവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഒരു രാഷ്ട്രമെന്ന നിലയില്‍, നമ്മുടെ ധീരരായ സൈനികര്‍ ഭാരതത്തിന്റെ ഭൗതിക രൂപത്തെ എക്കാലവും സംരക്ഷിച്ചുപോന്നപ്പോള്‍, മറുഭാഗത്ത് നമ്മുടെ ഋഷികളും ജ്ഞാനികളും ഭാരതത്തിന്റെ ആത്മീയ രൂപത്തെയാണ് സംരക്ഷിച്ചത്. ഒരിടത്ത് നമ്മുടെ സൈനികര്‍ 'രണഭൂമി'യില്‍ പോരാടുമ്പോള്‍, മറുഭാഗത്ത് നമ്മുടെ സന്യാസിമാര്‍ 'ജീവനഭൂമി'യിലാണ് പോരാടുന്നത്. ഒരു പ്രതിരോധ മന്ത്രി എന്ന നിലയില്‍, സൈനികര്‍ക്കൊപ്പം രാജ്യത്തിന്റെ അതിര്‍ത്തികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് എന്റെ ഉത്തരവാദിത്വമാണ്. നമ്മുടെ രാജ്യത്തെ ആക്രമിക്കാന്‍ ധൈര്യപ്പെടുന്നവര്‍ക്ക് തക്കതായ മറുപടി നല്‍കേണ്ടതും എന്റെ ഉത്തരവാദിത്തമാണ്' രാജ്നാഥ് പറഞ്ഞു.

‘‘നിങ്ങൾ പ്രധാനമന്ത്രിയെ നന്നായി അറിയാം. അദ്ദേഹത്തിന്റെ പ്രവർത്തന രീതിയെക്കുറിച്ചും നിശ്ചയദാർഢ്യത്തെക്കുറിച്ചും അറിയാം. പ്രതിരോധ മന്ത്രി എന്ന നിലയിൽ, സൈനികർക്കൊപ്പം പ്രവർത്തിച്ച് രാജ്യത്തിന്റെ അതിർത്തികളുടെ സംരക്ഷണം ഉറപ്പുവരുത്തേണ്ടത് എന്റെ ചുമതലയാണ്. പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരന്മാരെ മാത്രമല്ല തിരശീലയ്ക്കു പിന്നിൽ മറഞ്ഞിരുന്ന് ഇന്ത്യൻ മണ്ണിൽ ഈ ഹീനകൃത്യം ചെയ്യാൻ ഗൂഢാലോചന നടത്തിയവരെയും പുറത്തുകൊണ്ടുവരും.’’–രാജ്നാഥ് സിങ് പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow