കോട്ടപ്പാറ വ്യൂ പോയിന്‍റില്‍നിന്ന് കൊക്കയില്‍ വീണ യുവാവിന് അത്ഭുത രക്ഷപ്പെടല്‍ 

70 അടി താഴ്ചയിലേക്കാണ് യുവാവ് വീണത്

May 17, 2025 - 11:58
May 17, 2025 - 11:58
 0
കോട്ടപ്പാറ വ്യൂ പോയിന്‍റില്‍നിന്ന് കൊക്കയില്‍ വീണ യുവാവിന് അത്ഭുത രക്ഷപ്പെടല്‍ 

ഇടുക്കി: വണ്ണപ്പുറം കോട്ടപ്പാറ വ്യൂ പോയിന്‍റില്‍ നിന്ന് കൊക്കയില്‍ വീണ യുവാവിന് അത്ഭുത രക്ഷപ്പെടല്‍. ചീങ്കല്‍ സിറ്റി സ്വദേശി സാംസണ്‍ ആണ് അപകടത്തില്‍പ്പെട്ടത്. തൊടുപുഴ ഫയര്‍ഫോഴ്‌സ് എത്തിയാണ് യുവാവിനെ രക്ഷപെടുത്തിയത്. 70 അടി താഴ്ചയിലേക്കാണ് യുവാവ് വീണത്.

പുലര്‍ച്ചെയാണ് സുഹൃത്തുക്കള്‍ക്കൊപ്പം സാംസണ്‍ കോട്ടപ്പാറയിലെത്തിയത്. പാറയില്‍ നിന്ന് തെന്നി എഴുപത് അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവരാണ് പോലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരമറിയിച്ചത്. പരിക്കേറ്റ സാംസണെ തൊടുപുഴയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow