ഇന്ത്യ റാവല്‍പിണ്ടി ആക്രമിച്ചെന്ന് സ്ഥിരീകരിച്ച് പാകിസ്താന്‍

ഇന്ത്യ – പാക് സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ച അട്ടാരി – വാഗ – അതിര്‍ത്തി തുറന്നു

May 17, 2025 - 12:08
May 17, 2025 - 12:08
 0  12
ഇന്ത്യ റാവല്‍പിണ്ടി ആക്രമിച്ചെന്ന് സ്ഥിരീകരിച്ച് പാകിസ്താന്‍
ഡൽഹി: റാവൽപിണ്ടി നുർ ഖാൻ വ്യോമത്താവളം ഇന്ത്യ ആക്രമിച്ചെന്ന് സമ്മതിച്ച് പാക്കിസ്ഥാൻ. റാവല്‍പിണ്ടി നൂര്‍ഖാന്‍ വ്യോമതാവളം ഇന്ത്യ ആക്രമിച്ചന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് സ്ഥിരീകരിച്ചു. പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമബാദിൽ നടന്ന ഒരു പരിപാടിയിലായിരുന്നു പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
 
പത്താം തീയതി പുലര്‍ച്ചെ 2.30നാണ്  നൂര്‍ഖാന്‍ താവളത്തിലും മറ്റു ചില സൈനിക കേന്ദ്രങ്ങളിലും ആക്രമണമുണ്ടായെന്ന് സൈനിക മേധാവി അസിം മുനീര്‍ അറിയിച്ചു. സംഘർഷ സമയത്ത് സേന 600 പാക് ഡ്രോണുകൾ തകർത്തുവെന്നും വിവരമുണ്ട്. 
 
ജനവാസ കേന്ദ്രങ്ങളിലേക്കും ആരാധാനലയങ്ങളിലേക്കും പാകിസ്ഥാൻ ഡ്രോണുകൾ അയച്ചു. അവയെല്ലാം ഇന്ത്യൻ സേന തകർത്തു. റാവൽപിണ്ടിയിലെ നൂർ ഖാൻ എയർ ബേസ്, സർഗോദയിലെ പിഎഫ് ബേസ് മുഷറഫ്, ബോളാരി എയർ സ്പേസ്, ജാകോബാബാദിലെ ബേസ് ഷഹബാസ് എന്നിവയാണ് ഇന്ത്യ ആക്രമിച്ച വ്യോമത്താവളങ്ങൾ. ഇതാദ്യമായാണ് തങ്ങളുടെ വ്യോമത്താവളങ്ങള്‍ ആക്രമിക്കപ്പെട്ടുവെന്ന് എന്ന് പാകിസ്താന്‍ സമ്മതിക്കുന്നത്.
 
അതേസമയം, ഇന്ത്യ – പാക് സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ച അട്ടാരി – വാഗ – അതിര്‍ത്തി തുറന്നു. 23 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് അട്ടാരി-വാഗ ബോർഡർ തുറന്നത്. കേന്ദ്രത്തിന്‍റെ പ്രത്യേക അനുമതി പ്രകാരമാണ് നടപടി.

What's Your Reaction?

like

dislike

love

funny

angry

sad

wow