ഇന്ത്യയിലെ വരുമാന വളര്‍ച്ചയില്‍ വന്‍ മുന്നേറ്റമെന്ന് ആപ്പിള്‍ സി.ഇ.ഒ.
ബെംഗളൂരു, മുംബൈ, പൂനൈ, നോയ്ഡ എന്നിവിടങ്ങളിലായി ഈ വര്‍ഷം അവസാനത്തോടെ പുതിയ റീറ്റെയ്ല്‍ സ്റ്റോര്‍ തുറക്കും

ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഇന്ത്യയിലെ വരുമാന വളര്‍ച്ചയില്‍ വന്‍ മുന്നേറ്റമെന്ന് ആപ്പിള്‍ ചീഫ് എക്സിക്യൂട്ടീവ് ടിം കുക്ക്. സ്മാര്‍ട്ട്‌ഫോണ്‍, മാക് കമ്പ്യൂട്ടര്‍, സേവന ബിസിനസുകള്‍ എന്നിവയിലെല്ലാം വരുമാനത്തില്‍ ഇരട്ട അക്ക വളര്‍ച്ചയാണ് ആപ്പിള്‍ രേഖപ്പെടുത്തുന്നത്. ഉത്സവകാലത്തോട് അനുബന്ധിച്ച് ഐഫോണിന്റെ പുതിയ മോഡലുകള്‍ പുറത്തിറക്കും. ബെംഗളൂരു, മുംബൈ, പൂനൈ, നോയ്ഡ എന്നിവിടങ്ങളിലായി ഈ വര്‍ഷം അവസാനത്തോടെ പുതിയ റീറ്റെയ്ല്‍ സ്റ്റോര്‍ തുറക്കും.
യു.എസിലേക്ക് ഐഫോണ്‍ കയറ്റുമതി ചെയ്യുന്നതില്‍ അടുത്തിടെ ഇന്ത്യ ചൈനയെ മറികടന്നിരുന്നു. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍, ഇന്ത്യയിലെ റീട്ടെയിലര്‍മാര്‍ക്ക് കമ്പനികള്‍ വിറ്റ സ്മാര്‍ട്ട്‌ഫോണുകളുടെ മൊത്തം മൂല്യം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 18 ശതമാനം വര്‍ധിച്ചു. ഈ കാലയളവില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ടത് ഐഫോണ്‍ 16 ആണ്. ആപ്പിളും സാംസങ്ങും നയിക്കുന്ന അള്‍ട്രാ പ്രീമിയം (45,000 രൂപയില്‍ കൂടുതല്‍ വിലയുള്ള ഹാന്‍ഡ്‌സെറ്റുകള്‍) വിഭാഗം വര്‍ഷം തോറും 37 ശതമാനം വളര്‍ച്ച കൈവരിക്കുന്നുണ്ട്.
What's Your Reaction?






