നെന്മാറ കൊലപാതകം: സുധാകരന്‍റെ മക്കള്‍ക്ക് ഒരു ലക്ഷം രൂപ നല്‍കുമെന്ന് എച്ച്ആര്‍ഡിഎസ് ഇന്ത്യ
സഹായ വാഗ്ദാനം അറിയിച്ചതിന് പിന്നാലെ അതുല്യയ്ക്കും അഖിലയ്ക്കും എച്ച്ആര്‍ഡിഎസ് ഇന്ത്യ അധികൃതര്‍ ചെക്ക് കൈമാറി.

പാലക്കാട്: നെന്മാറ പോത്തുണ്ടിയില്‍ കൊല്ലപ്പെട്ട സുധാകരന്‍റെ മക്കളായ അഖിലയ്ക്കും അതുല്യയ്ക്കും ഒരു ലക്ഷം രൂപ നല്‍കുമെന്ന് എച്ച്ആര്‍ഡിഎസ് ഇന്ത്യ അറിയിച്ചു. സഹായ വാഗ്ദാനം അറിയിച്ചതിന് പിന്നാലെ അതുല്യയ്ക്കും അഖിലയ്ക്കും എച്ച്ആര്‍ഡിഎസ് ഇന്ത്യ അധികൃതര്‍ ചെക്ക് കൈമാറി.
അതേസമയം, നെന്മാറ ഇരട്ടക്കൊലപാതക കേസിൽ അന്വേഷണസംഘം ആലത്തൂർ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. 480 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. ദൃക്സാക്ഷിയുടെ മൊഴിയും ഡിഎൻഎ പരിശോധനാ ഫലവുമാണ് കേസില്‍ ഏറെ നിര്‍ണായകമായത്. പ്രതി ചെന്താമരയ്ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് കൊല്ലപ്പെട്ട സുധാകരന്റെ മക്കള്‍ ആവശ്യപ്പെട്ടു. ചെന്താമര പുറത്തിറങ്ങിയാല്‍ വീണ്ടും ആക്രമിക്കുമെന്ന് പേടിയുണ്ടെന്നും മക്കള്‍ പറഞ്ഞു. ദൃക്സാക്ഷി ഉള്‍പ്പെടെ കേസിൽ ആകെ 132 സാക്ഷികളാണുള്ളത്. 30 ലേറെ ശാസ്ത്രീയ തെളിവുകളുമുണ്ട്. 60 ദിവസം തികയും മുന്‍പെ അന്വഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു.
കേസില്‍ ഏക പ്രതി ചെന്താമര മാത്രമാണ്. ചെന്താമര കോടതിയിൽ പലപ്പോഴായി ഉയര്‍ത്തിയ വാദങ്ങള്‍ പൂര്‍ണമായി തള്ളുന്ന കുറ്റപത്രമാണ് തെളിവുകളും രേഖകളും ഉള്‍പ്പെടെ അന്വേഷണ സംഘം സമര്‍പ്പിച്ചത്. ഏക ദൃക്സാക്ഷിയെ കണ്ടെത്താൻ കഴിഞ്ഞത് കേസില്‍ വഴിത്തിരിവായി. ചെന്താമര ലക്ഷ്മിയെ വെട്ടി പരിക്കേല്‍പിക്കുന്നത് കണ്ടെന്ന ദൃക്സാക്ഷി ഗിരീഷിന്‍റെ മൊഴി നിര്‍ണായകമായി.
What's Your Reaction?






