'മധ്യവേനല്‍ അവധിയാണ്, വാഹനം ഓടിക്കാന്‍ നല്‍കി കുട്ടികളോടുള്ള സ്‌നേഹം കാണിക്കരുതെന്ന്' എംവിഡി

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ നല്‍കുന്ന രക്ഷിതാക്കള്‍ കനത്ത ശിക്ഷ തന്നെ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്

Mar 25, 2025 - 17:59
Mar 25, 2025 - 17:59
 0  12
'മധ്യവേനല്‍ അവധിയാണ്, വാഹനം ഓടിക്കാന്‍ നല്‍കി കുട്ടികളോടുള്ള സ്‌നേഹം കാണിക്കരുതെന്ന്' എംവിഡി

തിരുവനന്തപുരം: വാഹനം ഓടിക്കാന്‍ നല്‍കി കുട്ടികളോടുള്ള സ്‌നേഹം കാണിക്കരുതെന്ന് മുന്നറിയിപ്പുമായി എംവിഡി. മധ്യവേനല്‍ അവധി ആരംഭിക്കാന്‍ പോകുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ നല്‍കുന്ന രക്ഷിതാക്കള്‍ കനത്ത ശിക്ഷ തന്നെ നേരിടേണ്ടി വരുമെന്നും സമീപകാലത്ത് നിരവധി കോടതി വിധികളാണ് ഇതുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ളതെന്നും എംവിഡിയുടെ മുന്നറിയിപ്പിലുണ്ട്.

കേന്ദ്ര ഹൈവേ ഗതാഗത മന്ത്രാലയം പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം  2019 -ൽ 11168 പ്രായപൂർത്തിയാകാത്ത കുട്ടികളാണ് നിരത്തിൽ മരണപ്പെട്ടത്. അതുകൊണ്ടുതന്നെയാണ് 2019ൽ മോട്ടോർ വാഹനം നിയമം സമഗ്രമായി പരിഷ്കരിച്ചപ്പോൾ ഏറ്റവും കഠിനമായ ശിക്ഷ ഏർപ്പെടുത്തിയിട്ടുള്ളത് ജുവനൈൽ ഡ്രൈവിങ്ങിനാണ്, എന്നാൽ സാധാരണ ജനങ്ങൾക്ക് അതിന്‍റെ ഗൗരവം ഇനിയും മനസിലായിട്ടില്ല എന്നാണ് കണക്കുകൾ കാണിക്കുന്നതെന്ന് എംവിഡി ചൂണ്ടിക്കാട്ടുന്നു. 

What's Your Reaction?

like

dislike

love

funny

angry

sad

wow