മുംബൈ: നവംബർ 14ന് ഖത്തറിൽ വച്ച് ആരംഭിക്കാനിരിക്കുന്ന റൈസിങ് സ്റ്റാർസ് ഏഷ‍്യ കപ്പിനുള്ള ഇന്ത‍്യ എ ടീമിനെ പ്രഖ‍്യാപിച്ചു. വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയാണ് ടൂര്‍ണമെന്‍റില്‍ ഇന്ത്യയെ നയിക്കുക. മലയാളി താരം സഞ്ജു സാംസണെ ടീമിലേക്ക് പരിഗണിച്ചില്ലെന്നത് ശ്രദ്ധേയമായി. അതേസമയം കൗമാര താരം വൈഭവ് സൂര‍്യവംശി അടക്കമുള്ള താരങ്ങൾ ടീമിൽ ഇടം പിടിച്ചു.
രഞ്ജി ട്രോഫിയില്‍ പഞ്ചാബിനെ നയിക്കുന്ന നമാന്‍ ധിര്‍ ആണ് വൈസ് ക്യാപ്റ്റൻ. പതിനാലുകാരൻ കൗമാര താരം വൈഭവ് സൂര്യവന്‍ഷിയെ ഓപ്പണറായി ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. ഓപ്പണർ പ്രിയാംശ് ആര‍്യയെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഒമാനും യുഎഇയും പാകിസ്താൻ എ ടീമും ഉള്‍പ്പെടുന്ന ഗ്രൂപ്പ ബിയിലാണ് ഇന്ത്യൻ ടീം. മുംബൈ താരം സൂര്യാൻഷ് ഷെഡ്ഗെ, നെഹാല്‍ വധേര, രമണ്‍ദീപ് സിംഗ് എന്നിവരും ടീമിലുണ്ട്. നവംബർ 14ന് യുഎഇക്കെതിരേയാണ് ഇന്ത‍്യയുടെ ആദ‍്യ മത്സരം. 21ന് സെമി ഫൈനല്‍ പോരാട്ടങ്ങളും 23ന് ഫൈനലും നടക്കും.
ഇന്ത്യൻ ടീം: പ്രിയാൻഷ് ആര്യ, വൈഭവ് സൂര്യവൻഷി, നെഹൽ വധേര, നമൻ ധിർ (വൈസ് ക്യാപ്റ്റൻ), സൂര്യൻഷ് ഷെഡ്‌ഗെ, ജിതേഷ് ശർമ (ക്യാപ്റ്റൻ), രമൺദീപ് സിംഗ്, ഹർഷ് ദുബെ, അശുതോഷ് സിംഗ് ശർമ, യാഷ് താക്കൂർ, ഗുർജപ്‌നീത് സിംഗ്, വിജയകുമാര്‍ വൈശാഖ്, അഭിഷേക് പോറെൽ , സുയാഷ് ശർമ്മ, യുദ്ധ്‌വീര്‍ സിംഗ് ചരക്.