വിജയ്‌ ഹസാരെ  ട്രോഫി; കേരള സീനിയർ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു

Dec 18, 2024 - 14:57
Dec 26, 2024 - 12:47
 0  6
വിജയ്‌ ഹസാരെ  ട്രോഫി; കേരള സീനിയർ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള സീനിയർ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. രഞ്ജി ട്രോഫിയിലും സയ്യിദ് മുഷ്താഖ് അലി ടൂർണ്ണമെൻ്റിലും മികച്ച പ്രകടനം കാഴ്ചവച്ച സല്‍മാന്‍ നിസാര്‍ ആണ് ടീം ക്യാപ്റ്റന്‍.

ഹൈദരാബാദില്‍, ഡിസംബര്‍ - 23ന് ബറോഡയ്ക്കെതിരെയാണ് കേരളത്തിന്‍റെ ആദ്യ മത്സരം. വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ തീവ്ര പരിശീലനത്തിലാണ് ടീമംഗങ്ങള്‍. ഡിസംബര്‍ 20ന് ടീം ഹൈദരാബാദില്‍ എത്തും. 

ടീമംഗങ്ങള്‍: സല്‍മാന്‍ നിസാര്‍ (ക്യാപ്റ്റന്‍), റോഹന്‍ എസ് കുന്നുമ്മല്‍, ഷോണ്‍ റോജര്‍, മുഹമ്മദ്‌ അസറുദീന്‍, ആനന്ദ്‌ കൃഷ്ണന്‍, കൃഷ്ണ പ്രസാദ്‌, അഹമദ് ഇമ്രാന്‍, ജലജ് സക്സേന, ആദിത്യ ആനന്ദ്‌ സര്‍വ്വറ്റെ, സിജോ മോന്‍ ജോസഫ്, ബേസില്‍ തമ്പി, ബേസില്‍ എന്‍.പി, നിധീഷ് എം.ടി,  ഏദന്‍ അപ്പിള്‍ ടോം, ഷറഫുദീന്‍ എന്‍.എം, അഖില്‍ സ്കറിയ, വിശ്വേശ്വര്‍ സുരേഷ്, വൈശാഖ് ചന്ദ്രന്‍, അജ്നാസ് എം (വിക്കറ്റ് കീപ്പര്‍).

What's Your Reaction?

like

dislike

love

funny

angry

sad

wow