പണമുണ്ടാക്കാനുള്ള കുറുക്കുവഴിയല്ല ഓഹരി വിപണി: വിദഗ്ധര്‍ മണി കോണ്‍ക്ലേവ് 2024 കൊച്ചിയില്‍ ആരംഭിച്ചു

കൊച്ചി: ഓഹരി വിപണി പെട്ടെന്ന് പണമുണ്ടാക്കാനുള്ള മാർഗമല്ലെന്ന് മണി കോണ്‍ക്ലേവ് 2024 ദ്വിദിന ഉച്ചകോടിയില്‍ വിദഗ്ധര്‍ വ്യക്തമാക്കി. പാഠ്യപദ്ധതിയില്‍ സാമ്പത്തിക സാക്ഷരത ഉള്‍പ്പെടുത്തുന്നതിന് സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാമെന്ന് സമ്മേളനം വാഗ്ദാനം ചെയ്തു.
സമ്പത്തുണ്ടാക്കി നേരത്തെ വിരമിക്കല്‍ എന്ന ആശയം തെറ്റിദ്ധരിക്കപ്പെടുന്നുണ്ടെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവരായ ഫിന്‍ഗ്രോത്ത് സ്ഥാപകന്‍ കാനന്‍ ബെഹല്‍, ഫിനി സഹസ്ഥാപകന്‍ രോഹിത് തുതേജ, പെന്‍ട്രാഡ് സെക്യൂരിറ്റീസ് സിഇഒ നിഖില്‍ ഗോപാലകൃഷ്ണന്‍ എന്നിവര്‍ പറഞ്ഞു. ഓഹരി വിപണിയില്‍ നിക്ഷേപം ജോലിയുടെ വരുമാനത്തില്‍ നിന്ന് കൃത്യമായ സേവിംഗ്സ് വഴി മാത്രമേ ചെയ്യാവൂ എന്നും വിദഗ്ധര്‍ അറിയിച്ചു.
പേഴ്സണല്‍ ഫിനാന്‍സ്, സുസ്ഥിര നിക്ഷേപങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ മേഖലകളില്‍ ചര്‍ച്ചകള്‍ നടക്കും. 40 പ്രഭാഷകര്‍, നൂറിലേറെ നിക്ഷേപകര്‍, വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റുകള്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന ഉച്ചകോടിയില്‍, 10 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് തങ്ങളുടെ ഉത്പന്നം അവതരിപ്പിക്കാനുള്ള അവസരവും $10,000 സമ്മാനത്തുകയും നല്‍കുന്നു.
What's Your Reaction?






