പ്രമേഹരോഗികള്‍ക്കും ഉപയോഗിക്കാം പാഷന്‍ ഫ്രൂട്ട്

മലബന്ധം ഒഴിവാക്കാനും കുടലിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താനും പാഷന്‍ ഫ്രൂട്ട് സഹായിക്കും

Nov 4, 2025 - 20:12
Nov 4, 2025 - 20:13
 0
പ്രമേഹരോഗികള്‍ക്കും ഉപയോഗിക്കാം പാഷന്‍ ഫ്രൂട്ട്

അവശ്യ വിറ്റാമിനുകൾ, ധാതുക്കൾ, ആൻ്റി-ഓക്സിഡൻ്റുകൾ എന്നിവയുടെ ഒരു കലവറയാണ് പാഷൻ ഫ്രൂട്ട്. ഇതിൻ്റെ 76% ഭാഗവും ജലാംശമാണ്. 100 ഗ്രാം പാഷൻ ഫ്രൂട്ടിൽ ഏകദേശം 10.4 ഗ്രാം നാരുകൾ (ഫൈബർ) അടങ്ങിയിരിക്കുന്നു. ഇത് ദഹനത്തിന് ഉത്തമമാണ്. കൂടാതെ, മലബന്ധം ഒഴിവാക്കാനും കുടലിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

പാഷൻ ഫ്രൂട്ടിന് കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത് (Low GI). അതിനാൽ ഇത് പ്രമേഹരോഗികൾക്ക് കഴിക്കാൻ അനുയോജ്യമാണ്. ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താൻ കഴിയുന്ന 'പിസിയാറ്റനോൾ' (Piceatannol) എന്ന സംയുക്തം പാഷൻ ഫ്രൂട്ടിൽ അടങ്ങിയിട്ടുണ്ട്.

കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാൻ ഇത് സഹായകമാണ്. ധാരാളമായി അടങ്ങിയിട്ടുള്ള മഗ്നീഷ്യം രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. പാഷൻ ഫ്രൂട്ട് പതിവായി കഴിക്കുന്നത് ശരീരത്തിലെ വിറ്റാമിൻ എയുടെ ആവശ്യമായ അളവ് ഉറപ്പാക്കുകയും അതുവഴി അന്ധതയ്ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

ചർമ്മത്തെ ചെറുപ്പമാക്കി നിലനിർത്തുന്നതിനും ഇതിലെ ആൻ്റി-ഓക്സിഡൻ്റുകൾ സഹായിക്കുന്നു. പാഷൻ ഫ്രൂട്ടിൽ വിറ്റാമിൻ സി, വിറ്റാമിൻ എ, കരോട്ടിൻ, പൊട്ടാസ്യം, കാൽസ്യം, സോഡിയം, ഇരുമ്പ്, മഗ്നീഷ്യം തുടങ്ങിയവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ചില ആളുകളിൽ പാഷൻ ഫ്രൂട്ട് അലർജിക്ക് കാരണമായേക്കാം.

ഇതിൽ ധാരാളമായി ഓക്സലേറ്ററുകൾ അടങ്ങിയിട്ടുണ്ട്. ഇത് വൃക്ക രോഗസാധ്യതയുള്ളവരിൽ വൃക്കയിൽ കല്ലുകൾ ഉണ്ടാകാൻ കാരണമായേക്കാം. പാഷൻ ഫ്രൂട്ടിൻ്റെ തൊലി കഴിക്കുന്നത് ഒഴിവാക്കണം. ഇതിൽ സയനൈഡിൻ്റെ അംശമുള്ള സയനോജനിക് ഗ്ലൈക്കോസൈഡുകൾ ചെറിയ അളവിൽ അടങ്ങിയിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow