തൃശൂരിൽ കുപ്രസിദ്ധ മോഷ്ടാവ് തമിഴ്‌നാട് പോലീസിന്റെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു

തമിഴ്നാട്ടിൽ രജിസ്റ്റർ ചെയ്ത കേസിൽ തെളിവെടുപ്പിന് ശേഷം വിയ്യൂരിലേയ്ക്ക് കൊണ്ടുവരികയായിരുന്നു

Nov 4, 2025 - 10:37
Nov 4, 2025 - 10:37
 0
തൃശൂരിൽ കുപ്രസിദ്ധ മോഷ്ടാവ് തമിഴ്‌നാട് പോലീസിന്റെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു

തൃശൂര്‍: കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു.  തമിഴ്നാട് പോലീസിന്റെ കസ്റ്റഡിയിൽ നിന്നാണ് പ്രതി ചാടി പോയത്. തടവുകാരൻ ബാലമുരുകനായി തൃശൂരിൽ വ്യാപക തിരച്ചിലാണ് നടക്കുന്നത്.  ജില്ലാ അതിർത്തികളിലും വ്യാപക പരിശോധന നടത്തിവരികയാണ്.  കവർച്ച, കൊലപാതക ശ്രമം ഉൾപ്പെടെ 53 കേസുകളിലെ പ്രതിയാണ് 45 വയസുള്ള ബാലമുരുകൻ. 

തമിഴ്നാട്ടിൽ രജിസ്റ്റർ ചെയ്ത കേസിൽ തെളിവെടുപ്പിന് ശേഷം വിയ്യൂരിലേയ്ക്ക് കൊണ്ടുവരികയായിരുന്നു. ഇതിനിടെയാണ് സംഭവം നടന്നത്. പ്രതിയെ ആദ്യം കൈവിലങ്ങ് അണിയിച്ചിരുന്നെങ്കിലും ജയിലില്‍ എത്തുന്നതിനു മുൻപേ കൈവിലങ്ങ് ഊരിമാറ്റിയതായാണ് പ്രാഥമിക വിവരം. 

ഇന്നലെ രാത്രിയാണ് തമിഴ്നാട് പോലീസിന്റെ കസ്റ്റഡിയിൽ നിന്ന് വിയ്യൂർ സെൻട്രൽ ജയിലിലേക്ക് എത്തിക്കുന്ന സമയത്തായിരുന്നു കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ ചാടിപ്പോയത്. സെൻട്രൽ ജയിൽ പരിസരത്തുനിന്നാണ് പ്രതി രക്ഷപ്പെട്ടത്. 

ശുചിമുറിയിൽ പോകണമെന്ന് പറഞ്ഞ് പുറത്തിറങ്ങിറങ്ങിയിരുന്നു. ഒപ്പം മൂന്ന് പോലീസുകാരുമുണ്ടായിരുന്നു. കൈവിലങ്ങ് അഴിച്ചതോടെ പോലീസുകാരെ തള്ളിമാറ്റി പ്രതി രക്ഷപ്പെടുകയായിരുന്നു. പ്രതി തൃശൂർ നഗരം വിട്ട് പോയിട്ടുണ്ടോ എന്നറിയാനായി നിലവിൽ സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടക്കുകയാണ്. കറുത്ത ഷർട്ടും വെളുത്ത മുണ്ടും ആയിരുന്നു രക്ഷപ്പെടുമ്പോഴുള്ള ഇയാളുടെ വേഷം.

What's Your Reaction?

like

dislike

love

funny

angry

sad

wow