എസ്.എസ്.എൽ.സി പരീക്ഷക്ക് 12 മുതൽ ഫീസ് അടയ്ക്കാം

പരീക്ഷകൾ 2026 മാർച്ച് 5ന് ആരംഭിച്ച് മാർച്ച് 30ന് അവസാനിക്കും

Oct 31, 2025 - 14:28
Oct 31, 2025 - 14:28
 0
എസ്.എസ്.എൽ.സി പരീക്ഷക്ക് 12 മുതൽ ഫീസ് അടയ്ക്കാം
തിരുവനന്തപുരം: 2025-26 അധ്യയന വർഷത്തെ എസ്.എസ്.എൽ.സി., ടി.എച്ച്.എസ്.എൽ.സി., എ.എച്ച്.എസ്.എൽ.സി., എസ്.എസ്.എൽ.സി. (ഹിയറിംഗ് ഇംപയേർഡ്), ടി.എച്ച്.എസ്.എൽ.സി. (ഹിയറിംഗ് ഇംപയേർഡ്) പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 
 
പരീക്ഷകൾ 2026 മാർച്ച് 5ന് ആരംഭിച്ച് മാർച്ച് 30ന് അവസാനിക്കും. പരീക്ഷാഫീസ് പിഴ കൂടാതെ 2025 നവംബർ 12 മുതൽ 19 വരേയും പിഴയോടുകൂടി 21 മുതൽ 26 വരെയും പരീക്ഷാ കേന്ദ്രങ്ങളിൽ സ്വീകരിക്കും. വിശദ വിവരങ്ങൾക്ക്: https://sslcexam.kerala.gov.in, https://thslcexam.kerala.gov.in, http://ahslcexam.kerala.gov.in, https://pareekshabhavan.kerala.gov.in, http://sslchiexam.kerala.gov.in, http://thslchiexam.kerala.gov.in.  

What's Your Reaction?

like

dislike

love

funny

angry

sad

wow