മെസ്സി സന്ദർശനം: ഉറപ്പു ലഭിച്ചു, മാർച്ചിൽ വരുമെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ

വരുന്ന മാർച്ചിൽ കേരളത്തിൽ എത്താമെന്ന് ഉറപ്പ് നൽകിക്കൊണ്ടുള്ള അർജന്റീന ഫുട്‌ബോൾ ടീമിന്റെ മെയിൽ രണ്ട് ദിവസം മുമ്പ് ലഭിച്ചതായി മന്ത്രി അറിയിച്ചു

Nov 3, 2025 - 13:06
Nov 3, 2025 - 13:07
 0
മെസ്സി സന്ദർശനം: ഉറപ്പു ലഭിച്ചു, മാർച്ചിൽ വരുമെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ

മലപ്പുറം: അർജന്റീന ഫുട്‌ബോൾ താരം ലയണൽ മെസ്സി കേരളം സന്ദർശിക്കുമെന്ന് കായിക മന്ത്രി വി. അബ്ദുറഹ്മാൻ. വരുന്ന മാർച്ചിൽ കേരളത്തിൽ എത്താമെന്ന് ഉറപ്പ് നൽകിക്കൊണ്ടുള്ള അർജന്റീന ഫുട്‌ബോൾ ടീമിന്റെ മെയിൽ രണ്ട് ദിവസം മുമ്പ് ലഭിച്ചതായി മന്ത്രി അറിയിച്ചു. വൈകാൻ കാരണം: യഥാർത്ഥത്തിൽ നവംബറിൽ കളി നടത്താനാണ് പദ്ധതിയിട്ടിരുന്നത്. എന്നാൽ, കൊച്ചിയിലെ സ്റ്റേഡിയത്തിലെ അസൗകര്യം കാരണമാണ് ഇത് തടസ്സപ്പെട്ടതെന്നും മന്ത്രി വിശദീകരിച്ചു.

സർക്കാർ ഉത്തരം പറയേണ്ട ചോദ്യങ്ങൾ മെസ്സിയുടെയും അർജന്റീനയുടെയും സന്ദർശനം ഈ വർഷം നടക്കില്ലെന്ന് ഉറപ്പായതോടെ, പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ നിരവധി വിമർശനാത്മക ചോദ്യങ്ങളാണ് ഉയരുന്നത്. ഔദ്യോഗികമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാതെ, നവീകരണത്തിനെന്ന പേരിൽ കൊച്ചി സ്റ്റേഡിയം പൊളിച്ചിട്ടത് എന്തിനാണ്, ഇനി പഴയപടി എപ്പോഴാകും, കരാർ വ്യവസ്ഥകൾ എന്തൊക്കെയാണ്, സ്പോൺസറെ കണ്ടെത്തിയത് എങ്ങനെയാണ് തുടങ്ങി നിരവധി സംശയങ്ങളാണ് ഉയരുന്നത്. കളങ്കിതരുമായി കൂട്ടിനില്ലെന്ന് നേരത്തെ പറഞ്ഞ സർക്കാർ തന്നെയാണ് മുട്ടിൽ മരം മുറികേസിലെ പ്രതികളെ സ്പോൺസറാക്കിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow