ന്യൂയോർക്ക്: പാക് സംഘടന ദി റെസിസ്റ്റൻസ് ഫ്രണ്ടിനെ (ടിആർഎഫ്) ഭീകരസംഘടനയായി പ്രഖ്യാപിച്ച് യുഎസ്. പഹൽഗാം ആക്രമണത്തിനു പുറകിൽ പ്രവർത്തിച്ച സംഘടനയാണ് ടിആർഎഫ്. ലഷ്ക്കർ എ തയിബയുടെ ശാഖയാണ് ടിആർഎഫ് എന്ന് യുഎസ്.
പഹൽഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ടിആർഎഫിന് ആണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ പറഞ്ഞു. ടിആര്‍എഫിനെ വിദേശ തീവ്രവാദ സംഘടനയായും (എഫ്ടിഒ) സ്‌പെഷ്യലി ഡെസിഗ്നേറ്റഡ് ഗ്ലോബല്‍ ടെററിസ്റ്റ് (എസ്ഡിജിടി) ആയും അമേരിക്ക പ്രഖ്യാപിക്കുകയായിരുന്നു.
വ്യാഴാഴ്ച വൈകിട്ടാണ് സെക്രട്ടറി ഒഫ് സ്റ്റേറ്റ് മാർകോ റുബിയോ ഇതു സംബന്ധിച്ച പ്രസ്താവന പുറത്തു വിട്ടത്. പഹൽഗാം ആക്രമണത്തിനെതിരായ ഡോണൾഡ് ട്രംപിൻറെ ശകതമായ നിലപാടിന്റെ ഫലമാണ് തീരുമാനമെന്നും യുഎസ്. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ആഗോളതലത്തിൽ ഇന്ത്യ നടത്തിയ നീക്കത്തിന്‍റെ വിജയം കൂടിയാണ് ഭീകരസംഘടനയായുള്ള പ്രഖ്യാപനം. യുഎസിന്‍റെ തീരുമാനത്തെ ഇന്ത്യ സ്വാഗതംചെയ്തു.