27 വർഷത്തെ ഐതിഹാസിക യാത്രയ്ക്ക് വിരാമമിട്ട് സുനിത വില്യംസ്

ഇന്ത്യൻ വംശജയായ സുനിത വില്യംസ് 1998-ലാണ് നാസയുടെ ഭാഗമാകുന്നത്

Jan 21, 2026 - 15:49
Jan 21, 2026 - 15:49
 0
27 വർഷത്തെ ഐതിഹാസിക യാത്രയ്ക്ക് വിരാമമിട്ട് സുനിത വില്യംസ്
കാലിഫോര്‍ണിയ: ബഹിരാകാശ രംഗത്തെ ഐതിഹാസിക വനിതകളിലൊരാളായ ഇന്ത്യന്‍ വംശജ സുനിത വില്യംസ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയില്‍ നിന്ന് വിരമിച്ചു. 27 വർഷത്തെ സേവനത്തിനൊടുവിലാണ് നാസയിൽ നിന്ന് സുനിത വില്യംസ് വിരമിച്ചത്. 
 
ഇന്ത്യൻ വംശജയായ സുനിത വില്യംസ് 1998-ലാണ് നാസയുടെ ഭാഗമാകുന്നത്. നാസയാണ് സുനിത വിരമിച്ച വിവരം അറിയിച്ചത്. ഡിസംബറില്‍ വിരമിച്ചെങ്കിലും ഇപ്പോഴാണ് നാസ സുനിതയുടെ വിരമിക്കല്‍ വിവരം പുറത്തറിയിച്ചത്.
 
സുനിത വില്യംസ് അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍ മൂന്ന് ദൗത്യങ്ങളിലായി 608 ദിവസം ചെലവഴിച്ചിട്ടുണ്ട്. 2006ലായിരുന്നു സുനിത വില്യംസിന്‍റെ കന്നി ഐഎസ്എസ് യാത്ര. ഏറ്റവും കൂടുതൽ സമയം ബഹിരാകാശത്ത് ചെലവഴിച്ച നാസ ശാസ്ത്രജ്ഞരിൽ രണ്ടാമതാണ് സുനിത. ഒൻപത് തവണയാണ് സുനിത വില്യംസ് ബഹിരാകാശ നടത്തം പൂർത്തിയാക്കിയിട്ടുള്ളത്. 
 
2024ൽ എട്ടു ദിവസത്തെ ദൗത്യത്തിനായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് സുനിത വില്യംസ് പോയത്. എന്നാൽ സാങ്കേതിക കാരണങ്ങളാൽ ഒൻപതര മാസത്തോളം അവിടെ ചിലവഴിച്ച ശേഷമാണ് മടങ്ങിയെത്തിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow