തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വലിയ വർധനവ് രേഖപ്പെടുത്തി. പവന് 3,650 രൂപ കൂടി 1,13520 രൂപയിലെത്തി. ഗ്രാമിന് 460 രൂപ ഉയർന്ന് 14,190 രൂപയുമായി. ഇന്നലെ മൂന്ന് തവണ ഉയർന്നതിന് ശേഷം സ്വർണവില വൈകിട്ട് താഴ്ന്നിരുന്നു. അതിനു പിന്നാലെയാണ് വീണ്ടും വില വർധിച്ചിരിക്കുന്നത്.
18 കാരറ്റ് സ്വർണം ഗ്രാമിന് 11,660 രൂപയും പവന് 93,280 രൂപയുമാണ് ഇന്നത്തെ വില. ഇതിൽ ഗ്രാമിന് 375 രൂപയുടെ വർധനവാണുള്ളത്. വെള്ളിയുടെ വിലയിലും വലിയ തോതില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഒരു ഗ്രാമിന് 325 രൂപയും 10 ഗ്രാമിന് 3,250 രൂപയുമാണ് ഇന്നത്തെ വില. രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് 4,800 ഡോളറിന് മുകളിലെത്തി.
അപ്രതീക്ഷിതമായ മാറ്റങ്ങളാണ് സ്വര്‍ണ വിപണിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇന്നലെ രാവിലെ, 1,08,000, ഉച്ചയ്ക്ക് 1,08,800, ഉച്ചയ്ക്ക് ശേഷം 1,10,400, വൈകിട്ട് 1,09,840 എന്നിങ്ങനെയായിരുന്നു കഴിഞ്ഞ ദിവസത്തെ നിരക്ക്. ഗ്രീൻലൻഡ് പിടിച്ചെടുക്കുമെന്ന ട്രംപിന്റെ പ്രസ്താവനയാണ് സ്വർണവില കുത്തനെ ഉയരാൻ കാരണമായത്.