വിവാഹിതരില്‍ ഡിമെന്‍ഷ്യ സാധ്യത കൂടുതലെന്ന് അമേരിക്കയിലെ ഫ്ലോറിഡ സ്റ്റേറ്റ് സര്‍വകലാശാല ഗവേഷകര്‍
മറ്റുള്ളവരെ അപേക്ഷിച്ച് വിവാഹിതര്‍ക്ക് ഡിമെന്‍ഷ്യ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തി.

വിവാഹിതരില്‍ ഡിമെന്‍ഷ്യ സാധ്യത കൂടുതലാണെന്ന് കണ്ടെത്തിയിരിക്കുകയാണ് അമേരിക്കയിലെ ഫ്ലോറിഡ സ്റ്റേറ്റ് സര്‍വകലാശാല ഗവേഷകര്‍. ഡിമെന്‍ഷ്യ ഇല്ലാത്ത അമേരിക്കയില്‍ നിന്നുള്ള 24,000-ലധികം ആളുകളുടെ ഡാറ്റ വിശകലനം ചെയ്തു കൊണ്ടായിരുന്നു പഠനം. 18 വര്‍ഷം വരെ നിരീക്ഷണം തുടര്‍ന്നു. പഠനത്തില്‍ പങ്കെടുത്ത 64 ശതമാനം ആളുകളും വിവാഹിതരായിരുന്നു.
വിവാഹിതര്‍, വിവാഹമോചിതര്‍, വിധവകള്‍, അവിവാഹിതര്‍ എന്നിങ്ങനെ നാല് വിഭാഗമായി തിരിച്ചുകൊണ്ട് ഡിമെന്‍ഷ്യ നിരക്കുകള്‍ ഗവേഷകര്‍ താരതമ്യം ചെയ്തു. മറ്റുള്ളവരെ അപേക്ഷിച്ച് വിവാഹിതര്‍ക്ക് ഡിമെന്‍ഷ്യ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തി. ഡിമെന്‍ഷ്യയുടെ തരം അനുസരിച്ച് വ്യത്യാസങ്ങളും കണ്ടു. ഡിമെന്‍ഷ്യയുടെ ഏറ്റവും സാധാരണമായ രൂപമായ അല്‍ഷിമേഴ്‌സ് രോഗത്തിനുള്ള സാധ്യത അവിവാഹിതര്‍ക്ക് കുറവാണെന്ന് ഗവേഷകര്‍ പറയുന്നു.
വിവാഹമോചിതരോ അവിവാഹിതര്‍ക്കോ നേരിയ വൈജ്ഞാനിക വൈകല്യത്തില്‍ നിന്ന് ഡിമെന്‍ഷ്യയിലേക്ക് പുരോഗമിക്കാനുള്ള സാധ്യത കുറവാണെന്നും പഠനത്തിനിടെ വിധവകളായ ആളുകള്‍ക്ക് ഡിമെന്‍ഷ്യ വരാനുള്ള സാധ്യത കുറവാണെന്നും ഗവേഷകര്‍ കണ്ടെത്തി. ദാമ്പത്യ തടസങ്ങള്‍, പരിവര്‍ത്തനങ്ങള്‍, തിരഞ്ഞെടുപ്പുകള്‍ എന്നിവ തലച്ചോറിന്റെ ആരോഗ്യത്തില്‍ എത്രത്തോളം സങ്കീര്‍ണ്ണമാണെന്ന് ഈ കണ്ടെത്തലുകള്‍ എടുത്തുകാണിക്കുന്നുവെന്നും ഗവേഷകര്‍ പറയുന്നു.
What's Your Reaction?






