പാക്കിസ്ഥാന്റെ ‘ഡയമണ്ട് കാറ്റഗറി’ വിട്ട് മുംബൈ ബെഞ്ച് സ്വീകരിച്ചു; ദക്ഷിണാഫ്രിക്കൻ താരത്തിനെതിരെ നടപടി
താരത്തെ പാക്കിസ്ഥാൻ ക്രിക്കറ്റ് ലീഗിൽനിന്ന് ഒരു വർഷത്തേക്കു വിലക്കും

ലഹോർ∙ പാക്കിസ്ഥാൻ സൂപ്പർ ലീഗിലെ കരാർ ഉപേക്ഷിച്ച് ഐപിഎൽ കളിക്കാൻ മുംബൈ ഇന്ത്യൻസ് ഓൾറൗണ്ടര്‍ കോർബിൻ ബോഷിന് ശിക്ഷ വിധിച്ച് പാക്ക് ക്രിക്കറ്റ് ബോർഡ്. താരത്തെ പാക്കിസ്ഥാൻ ക്രിക്കറ്റ് ലീഗിൽനിന്ന് ഒരു വർഷത്തേക്കു വിലക്കും. പിഎസ്എലിന്റെ ഡ്രാഫ്റ്റിൽ ഡയമണ്ട് കാറ്റഗറിയിൽ ഉൾപ്പെടുത്തി ബാബർ അസം നയിക്കുന്ന പെഷവാർ സൽമിയാണ് കോര്‍ബിൻ ബോഷിനെ സ്വന്തമാക്കിയത്.
എന്നാൽ മുംബൈ ഇന്ത്യൻസിന്റെ പേസർ ലിസാഡ് വില്യംസിനു പരുക്കേറ്റത് കോർബിൻ ബോഷിന് ഐപിഎലിലേക്കുള്ള വഴി തുറന്നു. പകരക്കാരൻ താരമാകാനുള്ള അവസരം ലഭിച്ച കോർബിൻ ബോഷ്, ഉടൻ തന്നെ പാക്കിസ്ഥാനിൽനിന്നുള്ള ഓഫർ ഉപേക്ഷിച്ചു മുംബൈ ഇന്ത്യന്‍സിനൊപ്പം ചേരുകയായിരുന്നു. ശിക്ഷ അംഗീകരിക്കുന്നതായും പാക്കിസ്ഥാനിലെ ആരാധകരോടു ക്ഷമ ചോദിക്കുന്നതായും കോർബിൻ ബോഷ് പ്രതികരിച്ചു.
What's Your Reaction?






