തിരുവനന്തപുരത്ത് വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ച് ആറം​ഗസംഘം

കാറിലെത്തിയ ആറം​ഗ സംഘമാണ് ഫഹദിനെ അതിക്രൂരമായി മർദിച്ചത്

Apr 13, 2025 - 12:06
Apr 13, 2025 - 12:07
 0  17
തിരുവനന്തപുരത്ത് വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ച് ആറം​ഗസംഘം
തിരുവനന്തപുരം: തിരുവനന്തപുരത്ത് വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ച് ആറം​ഗസംഘം. പൂവച്ചൽ സ്വദേശി ഫഹദിനാണ് (18) അതി ക്രൂരമായ മർദനമേറ്റത്. സ്കൂളിലെ ലഹരി ഉപയോഗത്തെക്കുറിച്ച് ഫഹദ് അധികൃതരോട് പരാതി പറഞ്ഞിരുന്നു. ഇതേ തുടർന്നുള്ള വൈരാഗ്യത്തിലാണ് മർദനമെന്നാണ് പുറത്തുവരുന്ന വിവരം. 
 
കാറിലെത്തിയ ആറം​ഗ സംഘമാണ് ഫഹദിനെ അതിക്രൂരമായി മർദിച്ചത്. അജ്മൽ, ജിസം, സലാം, അൽത്താഫ്, തൗഫീഖ്, ആലിഫ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നതെന്നാണ് വിവരം. കുട്ടിയുടെ പരാതിയിൽ കാട്ടാക്കട പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതികൾക്കായുള്ള തിരച്ചിൽ ആരംഭിച്ചിരിക്കുകയാണ് പോലീസ്. 

What's Your Reaction?

like

dislike

love

funny

angry

sad

wow