തെനാലി ഡബിള്‍  ഹോഴ്സ് ഗ്രൂപ്പിന്റെ മില്ലറ്റ് മാർവൽസ് വിപണിയിൽ 

സൂപ്പർഫുഡ് ശ്രേണിയിൽപ്പെട്ട 18 മില്ലറ്റ് ഉൽപ്പന്നങ്ങൾ അവതരിപ്പിച്ചു

Apr 12, 2025 - 13:13
 0  9
തെനാലി ഡബിള്‍  ഹോഴ്സ് ഗ്രൂപ്പിന്റെ മില്ലറ്റ് മാർവൽസ് വിപണിയിൽ 

കൊച്ചി: ബ്രാൻഡഡ് ഭക്ഷ്യ ഉൽപ്പന്നങ്ങളിൽ ഇന്ത്യയിലെ മുൻനിരയിലുള്ള തെനാലി ഡബ്ൾ ഹോഴ്സ് ഗ്രൂപ്പ്, മില്ലറ്റ് അധിഷ്ഠിത പുതിയ ഉൽപ്പന്ന ശ്രേണിയായ മില്ലറ്റ് മാർവൽസ് വിപണിയിൽ അവതരിപ്പിച്ചു. ഹൈദരാബാദിലെ പാർക്ക് ഹയാത്ത് ഹോട്ടലിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ അപ്പോളോ ഹോസ്പിറ്റൽസ് ഗ്രൂപ്പിന്റെ ജോയിന്റ് മാനേജിങ് ഡയറക്ടർ ഡോ. സംഗീത റെഡ്ഡിയാണ് പുതിയ സംരംഭം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ആരോഗ്യസൗഹൃദ ഭക്ഷണശീലങ്ങൾ പാലിക്കുന്ന ഉപഭോക്താക്കളെ ലക്ഷ്യമിടുന്ന ഈ ശ്രേണിയിൽ ധാന്യങ്ങൾ, നൂഡിൽസ്, കുക്കികൾ, റെഡി-ടു-കുക്ക് ഭക്ഷണങ്ങൾ എന്നിവ ഉൾപ്പെടുന്ന 18 ഉൽപ്പന്നങ്ങളാണ് ആദ്യഘട്ടത്തിൽ വിപണിയിലെത്തുന്നത്. 95 രൂപ തുടക്കവിലയിലാണ് ഓരോ യൂണിറ്റും ലഭ്യമാകുന്നത്.

മില്ലറ്റ് മാർവൽസ് സംരംഭം വഴി തെനാലി ഡബ്ൾ ഹോഴ്സ് ഗ്രൂപ്പ്, ആരോഗ്യം മുൻനിർത്തിയ വിവിധ ഭക്ഷണവിഭാഗങ്ങളിലേക്കുള്ള പ്രവേശനം ഉറപ്പാക്കുന്നു. വിപണിയുടെ ആദ്യഘട്ടത്തിൽ ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലായാണ് ശ്രദ്ധ കേന്ദ്രീകരിക്കുക. പിന്നീട് ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലേക്കും യു.എസ്.എ, കാനഡ, ന്യൂസിലാന്റ്, ഓസ്ട്രേലിയ, ഗൾഫ് രാജ്യങ്ങൾ തുടങ്ങിയ അന്താരാഷ്ട്ര വിപണികളിലേക്കും വ്യാപിക്കുവാനും ലക്ഷ്യമുണ്ട്.

"റൂറൽ ട്ടു ഗ്ലോബൽ" എന്ന കമ്പനിയുടെ ദൗത്യം ഊന്നിപ്പറഞ്ഞു കൊണ്ട് തെനാലി ഗ്രൂപ്പിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ മോഹൻ ശ്യാം പ്രസാദ് മുനഗല, അടുത്ത മൂന്ന് വർഷത്തിനുള്ളിൽ കമ്പനി നിലവിലെ വരുമാനത്തിന്റെ 5% മില്ലറ്റ് മാർവൽസ് വഴി സമ്പാദിക്കാൻ ലക്ഷ്യമിടുന്നുവെന്ന് അറിയിച്ചു.

2005-ൽ ഉരദ് ഗോത ഉൽപ്പന്നം മുഖേനയായിരുന്നു തെനാലി ഡബ്ൾ ഹോഴ്സ് ഗ്രൂപ്പിന്റെ തുടക്കം. ഇന്ന്, 12 രാജ്യങ്ങളിലും 15 ഇന്ത്യൻ സംസ്ഥാനങ്ങളിലും സാന്നിധ്യമുള്ള, ഫോർച്യൂൺ 500 കോടി കമ്പനികാലിൽ ഒന്നായി വളർന്നിരിക്കുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow