എടപ്പാളില്‍ കാര്‍ പിറകോട്ടെടുക്കുന്നതിനിടെ അപകടം; നാല് വയസുകാരിക്ക് ദാരുണാന്ത്യം

കുട്ടിയെ ഉടൻ തന്നെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Apr 12, 2025 - 12:20
Apr 12, 2025 - 12:21
 0  9
എടപ്പാളില്‍ കാര്‍ പിറകോട്ടെടുക്കുന്നതിനിടെ അപകടം; നാല് വയസുകാരിക്ക് ദാരുണാന്ത്യം

മലപ്പുറം: കാർ പിറകോട്ടെടുക്കുന്നതിനിടെയുണ്ടായ അപകടത്തിൽ നാല് വയസുകാരി മരിച്ചു. മലപ്പുറം എടപ്പാള്‍ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിനു സമീപം മഠത്തിൽ ജാബിറിന്റെ മകൾ അംറു ബിൻത് ജാബിർ ആണ് മരിച്ചത്. കുട്ടിയെ ഉടൻ തന്നെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. ജാബിറിന്റെ ബന്ധുവായ യുവതിയാണ് കാർ ഓടിച്ചത്.

പിറകോട്ടെടുക്കുന്നതിനിടെ നിന്നിരുന്നവരുടെ ഇടയിലേക്ക് കാർ ഇടിച്ച് കയറുകയായിരുന്നു. അപകടത്തിൽ ജാബിറിന്റെ ബന്ധുക്കളായ അലിയ, സിത്താര (46), സുബൈദ (61) എന്നിവർക്കും പരുക്കേറ്റിട്ടുണ്ട്. ഇതിൽ ഗുരുതരാവസ്ഥയിലുള്ള അലിയയുടെ നില ഗുരുതരമാണ്. അലിയയെ കോട്ടക്കലിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ എടപ്പാൾ പോലീസ് കേസെടുത്തിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മഞ്ചേരി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. തുടർന്ന് എടപ്പാളിലെത്തിച്ച് സംസ്കരിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow