തിരുവനന്തപുരം: എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റിന്റെ വീടിന് നേരെ ആക്രമണം. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ നന്ദന്‍ മധുസൂദനന്റെ വീടിന് നേരെയാണ് ആക്രമണം നടന്നത്. അക്രമികൾ നന്ദന്റെ തലയ്ക്ക് ചുറ്റികയ്ക്ക് അടിച്ചെന്നും പരാതിയുണ്ട്. തലയ്ക്കും നട്ടെല്ലിനുമാണ് പരിക്കേറ്റത്. പരിക്കേറ്റ നന്ദനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രണ്ടു പേർ ചേർന്നാണ് ആക്രമിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. ഇന്നലെ രാത്രി ആയിരുന്നു ആക്രമണമുണ്ടായത്. നേരത്തെയും നന്ദന്റെ വീടിന് നേരെ ആക്രമണം നടന്നിരുന്നു. അന്ന് എത്തിയ ആക്രമികൾ വീടിന്റെ ജനലും നിർത്തിയിട്ട വാഹനവും അടിച്ചു തകർക്കുകയുണ്ടായി.