എസ്.എഫ്.ഐ. മുന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ് ബി.ജെ.പി.യില്‍ 

ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽനിന്നാണ് അംഗത്വം സ്വീകരിച്ചത്

May 22, 2025 - 21:28
May 22, 2025 - 21:28
 0  15
എസ്.എഫ്.ഐ. മുന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ് ബി.ജെ.പി.യില്‍ 

തിരുവനന്തപുരം: എസ്.എഫ്.ഐ. മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഗോകുല്‍ ഗോപിനാഥ് ബിജെപിയില്‍ ചേര്‍ന്നു. പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽനിന്നാണ് അംഗത്വം സ്വീകരിച്ചത്. തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറിയായിരുന്ന ഗോകുല്‍ കുടപ്പനക്കുന്ന് ലോക്കല്‍ കമ്മിറ്റി അംഗവും മണ്ണടി ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു. 

രാവിലെ വരെ സി.പി.എം. ആയിരുന്നെന്നും ഇനി മരണം വരെ ബി.ജെ.പി. ആയിരിക്കുമെന്നും ഗോകുല്‍ പറഞ്ഞു. പെട്ടി എടുപ്പുക്കാര്‍ക്ക് അവസരം കൊടുക്കുന്ന സംഘടനയായി സി.പി.എം. മാറിയെന്നും ഗോകുല്‍ പറഞ്ഞു. 2021ലാണ് ഗോകുല്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചത്. കേരള സർവകലാശാല സിന്‍ഡിക്കേറ്റ് - സെനറ്റ് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow