'ആറ് എയര്‍ബാഗുകള്‍', മാരുതി സുസുക്കിയുടെ എംപിവി മോഡല്‍ ഈക്കോയുടെ 2025 മോഡലിന് സവിശേഷതകളേറെ
ഈക്കോയുടെ ആംബുലന്‍സ് മോഡലും മാരുതി സുസുക്കി പുറത്തിറക്കുന്നുണ്ട്

മാരുതി സുസുക്കിയുടെ എംപിവി മോഡല്‍ ഈക്കോയുടെ 2025 മോഡല്‍ എത്തുന്നത് ആറ് എയര്‍ബാഗ് സുരക്ഷയുമായി. 7 സീറ്റര്‍ മോഡലിനു പകരം 6 സീറ്റ് ലേ ഔട്ടിലേക്ക് മാറ്റിയിട്ടുമുണ്ട്. കഴിഞ്ഞ 15 വര്‍ഷമായി ഇന്ത്യന്‍ വിപണിയിലുള്ള ഈക്കോയുടെ 12 ലക്ഷത്തിലേറെ മോഡലുകള്‍ നിരത്തിലെത്തിയിട്ടുണ്ട്. ഒരേസമയം പാസഞ്ചര്‍ വാഹനമായും കൊമേഴ്‌സ്യല്‍ വാഹനമായും ഉപയോഗിക്കാനാവുമെന്നതാണ് ഈക്കോയുടെ സാധ്യതകളെ വിപുലമാക്കുന്നത്.
ഒപ്പം ഈക്കോയുടെ ആംബുലന്‍സ് മോഡലും മാരുതി സുസുക്കി പുറത്തിറക്കുന്നുണ്ട്. പെട്രോളിനു പുറമേ സിഎന്‍ജി മോഡലും എത്തുന്നുണ്ട്. ആകെ ഈക്കോ വില്‍പനയില്‍ പെട്രോള്‍ വേരിയന്റിന് 57 ശതമാനവും ബാക്കി 43 ശതമാനം സിഎന്‍ജി മോഡലുമാണ്. 80എച്ച്പി, 1.2 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായി ബന്ധിപ്പിച്ചിരിക്കുന്നു.
20 ശതമാനം വരെ എഥനോള്‍ കലര്‍ന്ന പെട്രോള്‍ ഇന്ധനമാക്കാവുന്ന സൗകര്യവും പുതിയ ഈക്കോയില്‍ നല്‍കിയിട്ടുണ്ട്. സിഎന്‍ജി മോഡലിന് 70എച്ച്പിയാണ് കരുത്ത്. 5 സീറ്ററില്‍ മാത്രമാണ് സിഎന്‍ജി മോഡലുള്ളത്.
What's Your Reaction?






